Dubai to Musandam Road trip | ദുബായിൽ യിൽ നിന്ന് മുസാൻഡം ഒമാനിലേക്ക് ഒരു റോഡ് ട്രിപ്പ്.

0

മുസാൻഡം … ഒമാനിൽ നിന്ന് വിട്ടു മാറി UAE ക്ക് അപ്പുറം സ്ഥിതി ചെയ്യുന്ന ഒമാൻ ഗോവെർണറേറ്റ് ആണ് മുസാൻഡം .UAE രൂപീകൃതമാകുന്നതിനു മുൻപ് പഴയ ഒമാനി സാമ്രാജ്യം പലപ്പോഴും, എമിറേറ്റുകളുമായി യുദ്ധം ചെയ്തിരുന്നു, എമിറേറ്റുകൾ സംഘടിതമല്ലാതിരുന്നതിനാൽ , ഒമാനികൾ പല സ്ഥലങ്ങളും പിടിച്ചെടുത്തിരുന്നു. അവർ ആദ്യം പിടിച്ചെടുത്ത സ്ഥലങ്ങളിലൊന്നാണ് ഖസാബ് കോട്ടയും പരിസര പ്രദേശങ്ങളും. ഒമാനിലെ ആധുനിക മുസാൻഡം എക്‌സ്‌ക്ലേവ് രൂപീകരിക്കുന്ന ഖസാബ്, ബുക്ക, ദിബ്ബ അൽ ബയ എന്നിവ തന്ത്രപരമായ ‘ഹോർമുസ് കടലിടുക്ക്’ അടുത്താണ് എന്ന അർത്ഥത്തിൽ തന്ത്രപ്രധാനമായിരുന്നു. ഇത് കടലിടുക്ക് വഴി മിക്ക വ്യാപാരവും നിയന്ത്രിക്കാൻ ഒമാനെ അനുവദിക്കുകയും ഒമാന് ചില സമുദ്രാവകാശങ്ങൾ നൽകുകയും ധാരാളം എണ്ണപ്പാടങ്ങളിലേക്ക് പ്രവേശനം നൽകുകയും ചെയ്തു. അതിനാൽ ഇത് തുടർന്നുള്ള ഒമാനി സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി. പിന്നീട് മാധ എന്ന മറ്റൊരു കോട്ട പട്ടണവും ഒമാൻ കൈവശപ്പെടുത്തി. 18, 19 നൂറ്റാണ്ടുകളിൽ ഒമാനി അധിനിവേശ നഗരങ്ങളും വാസസ്ഥലങ്ങളും ഓട്ടോമൻ‌മാർക്കും പോർച്ചുഗീസുകാർക്കും പിന്നീട് ബ്രിട്ടീഷുകാർക്കുമായി നഷ്ടപ്പെട്ടിരുന്നു.. ചുറ്റുമുള്ള ഭാഗങ്ങളിൽ പേളിംഗ് വ്യവസായത്തിന്റെ വികാസത്തോടെ, ഒമാൻ ഉപേക്ഷിക്കാൻ വിസമ്മതിച്ച മുസന്ദം മേഖല ഒഴികെ തീരത്തിനടുത്തായി കൂടുതൽ കൂടുതൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. 1971 ൽ യുഎഇ രൂപീകരിച്ചപ്പോൾ ഒമാൻ അതിന്റെ മുസാൻഡം, മാധ പ്രദേശങ്ങൾ നിലനിർത്താൻ തീരുമാനിച്ചു, അല്ലായിരുന്നെങ്കിൽ ഒമാനിന് തന്ത്രപരമായ സമുദ്രാവകാശങ്ങൾനഷ്ടപ്പെട്ടേനെ.. സുൽത്താനേറ്റിനെ വെല്ലുവിളിക്കാൻ ഫെഡറേഷന് താല്പര്യം ഇല്ലാതിരുന്നതിനാൽ അവർ ആ ആവശ്യം അംഗീകരിച്ചു.ഒമാൻ മുസന്ദത്തിന്റെയും മാധയുടെയും ഗവർണറേറ്റിനെ ഒരു എക്‌സ്‌ക്ലേവ് ആയി നിലനിർത്തി. യുഎസ്എയ്ക്ക് അലാസ്ക ഉള്ളത് പോലെ, യുഎഇയിൽ ഒമാനിനു ഒരു ചെറിയ എക്‌സ്‌ക്ലേവ് ഉണ്ട്.

കഥകൾ തല്ക്കാലം അവിടെ നിൽക്കട്ടെ. നമുക്ക് യാത്ര ചിലവുകളിലേക്ക് കടക്കാം. UAE യിൽ നിന്ന് exit ഫീസ് ആയി 35 ദിർഹം ആണ് UAE എമിഗ്രേഷനിൽ കൊടുക്കേണ്ടത്. പാസ്പോര്ട്ട് കൂടെ കരുതണം.കാറിൽ ആണ് യാത്ര എങ്കിൽ കാറിന്റെ റെജിസ്ട്രേഷൻ കാർഡ് എന്നിവ നിർബന്ധമായും വേണം. ഇൻഷുറൻസിൽ ഒമാൻ കവർ ചെയ്യുന്നുണ്ടെങ്കിൽ വേറെ എടുക്കേണ്ട ആവശ്യം ഇല്ല. അല്ലെങ്കിൽ എമിഗ്രേഷൻ ഓഫീസിൽ നിന്ന് തന്നെ 90 ദിർഹം നൽകി ഒമാൻ ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഒമാനിൽ എൻട്രി ഫീസ് 50 ദിർഹം ആണ്.(വിസയുടെ തുക ആണത് ) അവിടെ ഒരു ദിവസം നില്ക്കാൻ ഉദ്ദേശിക്കുന്നവർ ആണെങ്കിൽ ഹോട്ടൽ ബുക്കിംഗ് കാണിക്കേണ്ടി വരും. ആകെ മുഴുവൻ ഒരാൾക്ക് 85 ദിർഹം ആകും UAE യിൽ നിന്ന് ഒമാൻ മുസാൻഡം വരെ പോകുവാൻ. അവിടെ DHOW CRUISE റൈഡുകൾ ഉണ്ട്.കസബ് എത്തുമ്പോൾ കാണാനാകും അവ ബുക്ക് ചെയ്യുന്ന ഇടങ്ങൾ. 150 ദിർഹം ആണ് ഒരു ദിവസംരാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ സഞ്ചരിക്കാൻ ഉള്ള ചാർജ് .ഇതിൽ ഉച്ച ഭക്ഷണവും ഉണ്ട്.ഭക്ഷണം ബുഫേ ആണ്.ഇഷ്ടമുള്ള അത്രേം കഴിക്കാം. 90 ദിര്ഹത്തിനു രാവിലെ മുതൽ ഉച്ച വരെ ഉള്ള ഡ്രൈവുകളും ഉണ്ട്. ഏറ്റവും നല്ലതു 9 മണിക്ക് മുൻപേ ആയി Dhow Cruise പുറപ്പെടുന്ന സ്ഥലത്തു എത്തിച്ചേർന്നാൽ നൗകയിലെ കപ്പിത്താന് തന്നെ നമുക്ക് നേരിട്ട് ക്യാഷ് കൊടുത്തു പോകാം.25 ശതമാനത്തോളം കുറവ് ഉണ്ടാകും ഇതിൽ.ഏജൻസി ഫീസ് അങ്ങിനെ കുറയ്ക്കാനാകും . കസബ് ഹോട്ടലിൽ ആയിരുന്നു ഞങ്ങൾ താമസിച്ചത്,മുസാൻഡത്തിലെ റേറ്റ് കുറഞ്ഞ നല്ല സൗകര്യങ്ങൾ ഉള്ള ഹോട്ടൽ ആയിരുന്നു അത്.220 ദിർഹം ആയിരുന്നു റേറ്റ്.അതിന്റെ കൂടെ നല്ല ഒരു പ്രാതലും ഉണ്ടായിരുന്നു. നല്ല മലയാളി ഫുഡ് കിട്ടുന്ന അറൂസ് എന്ന ഒരു റെസ്റ്റോറന്റ് ഉണ്ട് അവിടെ.അവിടം കോസ്റ്റൽ ഏരിയ ആയതിനാൽ നല്ല ഫ്രഷ് ഫിഷ് കൊണ്ടുള്ള വിഭവങ്ങൾ കിട്ടും. ഒമാനി റിയാലോ UAE ദിർഹമോ പണമിടപാടുകൾക്ക് ഉപയോഗിക്കാം.നല്ല സ്നേഹവും കരുതലും ഉള്ള ജനവിഭാഗം ആണ് ഒമാനി അറബികൾ.ഒരുപാടു ജനങ്ങൾ ഇല്ലാത്തതിനാൽ തിരക്ക് നന്നേ കുറവാണ് ഇവിടം.അതുകൊണ്ടു തന്നെ ഉൾ ഗ്രാമങ്ങളിൽ കൊച്ചു കുട്ടികൾ ഒരു ഭയവും കൂടാതെ റോഡുകളിൽ ഇറങ്ങി കളിക്കുന്നത് കാണാം. UAE യിൽ താമസിക്കുന്നവർ ഒരിക്കലെങ്കിലും പോകേണ്ടുന്ന സ്ഥലം.

Choose your Reaction!
Leave a Comment