0 Comments

സ്വപ്‌നം കാണാത്താവരായി ആരെങ്കിലുമുണ്ടോ?നമ്മുടെ പരിധിക്കപ്പുറത്തു നിന്നും നമ്മളെ സന്തോഷിപ്പിക്കുകയും പേടിപ്പെടുത്തുകയും, കരയിക്കുകയും, അത്ഭുതപ്പെടുത്തുകയുമെല്ലാം ചെയ്യുന്ന സ്വപ്നത്തെ നമ്മുടെ വരുതിക്കുള്ളില് ആക്കാന് കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കാത്തവരുണ്ടോ?. അങ്ങനെ വരുതിക്കുള്ളില് ഒതുക്കി നമ്മുടെ ഇഷ്ടാനുസരണം സഞ്ചരിച്ച് സ്വപ്‌നം കാണുവാൻ കഴിഞ്ഞിരുന്നെങ്കിൽ…ഒരിക്കൽ യാത്രയുടെ ലഹരി ആസ്വദിച്ചാൽ പിന്നെ അത് നിഷേധിക്കപ്പെടുമ്പോൾ മനസ്സ് വളരെ അസ്വസ്ഥമാകും.ഈ കഴിഞ്ഞ നാല് മാസങ്ങൾ ഒരു സ്വപ്നം ആയിരുന്നെങ്കിൽ…ഒരു നീണ്ട സ്വപ്നം. 2019 ലെ ഫ്രാൻസിലേക്കുള്ള യാത്രയിൽ എടുത്തതാണ് ഈ വീഡിയോ. പോയ യാത്രകളിലൂടെ ഒന്നൂടെ കണ്ണോടിച്ചു പോയപ്പോൾ നിങ്ങളുമായി പങ്കു വെക്കണമെന്ന് തോന്നി.

Choose your Reaction!
Leave a Comment