പുനർജ്ജന്മം തേടി ഒരു ജോർദാൻ യാത്ര

0

ഓരോ യാത്രകളും പുതിയ ജന്മം പിറവിയെടുക്കുന്ന പോലെയാണ്. അങ്ങനെയൊരു പുനർജന്മംകൊതിച്ചുള്ള ഒരു യാത്രയായിരുന്നു  എന്‍റെ  പ്രിയ സഹപ്രവർത്തകർക്കൊപ്പം നടത്തിയ ജോർദാൻ യാത്ര. പതിവു യാത്രകളിൽ നിന്നും തികച്ചും വ്യത്യസ്തം. കൂടെയുണ്ടായിരുന്നവർ വിവിധരാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫ്രഞ്ചുകാരിയായ എന്‍റെ ബോസ് മറിയം, സഹപ്രവർത്തകയായ അൾജീയക്കാരി യാസ്മിനയും …ദുബായിലെ തിരക്കുപിടിച്ച ജോലിയും അതിന്‍റെ  വിരസതയുമെല്ലാം മാറ്റി വെച്ച് ഒരു യാത്ര പോകാം എന്നതീരുമാനം വളരെ പെട്ടെന്നാണ് ഉണ്ടായത്. പോകാവുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള ചർച്ച അവസാനിച്ചത്മനോഹരമായ ജോർദാനിലും ….

JORDAN 01 1

എന്‍റെ  പത്താമത്തെ വിദേശയാത്രക്കുള്ള ഒരുക്കം മനസ്സിൽ നേരത്തെതുടങ്ങിയിരുന്നു. അത് അറബിരാഷ്ട്രമായ ജോർദ്ദാനിലേക്കായിരിക്കുമെന്ന് കരുതിയില്ല. ഞങ്ങൾ ആ സ്വപ്ന ലോകത്തേക്ക് ചിറക് ഉയർത്തിപറക്കാൻ ദുബായ് വിമാനത്താവളത്തിലെത്തി. രാത്രി 9.30 ന് ഞങ്ങൾ ജോർദ്ദാനിലെ അമ്മാനിലെത്തി ച്ചേർന്നു. അവിടെ ഞങ്ങളെ സ്വീകരിക്കാനായി ലൈലയെന്ന ജോർദ്ദാൻ സുന്ദരി കാത്തുനിൽപ്പുണ്ടായിരുന്നു. ഞങ്ങളുടെമൂവർ സംഘത്തിലേക്ക് മറ്റൊരാൾ കൂടി കടന്നു വന്നതോടെ യാത്രയ്ക്ക് അല്പം ഹരം കൂടിയ പോലെ. ജോർദ്ദാനിലെ ഇളം കാറ്റ് ഞങ്ങൾക്ക് സ്വാഗതമേകി. ലൈലയുടെ കാറിൽ നേരത്തെ ബുക്ക് ചെയ്തിരുന്ന റമദഹോട്ടലിലേക്കായിരുന്നു ഞങ്ങളുടെ ആദ്യ യാത്ര. വിജനമായ പാതയിലൂടെ നക്ഷത്രങ്ങളുടെ അകമ്പടിയോടെകാർ നീങ്ങുമ്പോൾ ഏതോ ഒരു അറബിഗാനം കാതിൽ ഒഴുകിയെത്തിയിരുന്നു. കാർ ഹോട്ടലിൽഎത്തിയപ്പോഴെക്കും നിദ്രപൂകാനുള്ള സമയാമായി തുടങ്ങിയിരുന്നു. പക്ഷെ ഞങ്ങൾ നാലുപേരുംനിദ്രാദേവിയെ അകറ്റി നിർത്തി. സല്ലാപത്തിനിടയിൽ എപ്പോഴോ മയങ്ങിപ്പോയി.

  • REJULA 3
  • JORDAN 4
  • JORDAN TRIP

പതിവ്പോല്ലേ രാവിലെ 5.30 ആവുമ്പോഴേക്കും ഞാൻ ഉണർന്നു. ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നതുംഎന്നെ കാത്തു നിന്ന തണുപ്പ് എന്നെ പൊതിഞ്ഞു. പക്ഷെ എന്നെ ഞെട്ടിച്ചത് അതൊന്നുമായിരുന്നില്ല. കോഴിക്കൂവുന്ന ശബ്ദം … മനോഹരമായ എന്റെ നാട്ടിലെ ആ പഴയ പ്രഭാതം മനസ്സിലൂടെ കടന്നു പോയി. നാട്ടിൻപുറങ്ങളിൽ മാത്രം കേട്ടു പരിചയമുള്ള ശബ്ദം അങ്ങകലെ ഈ ജോർദ്ദാനിലും… ഒരുപ്രഭാതസവാരിയാകാമെന്നു കരുതി ടെറസിലേക്ക് നടന്നു. അവിടെ നിന്നും നോക്കിയാൽ ശാന്തമായി ഉറങ്ങുന്നചാവുകടൽ കാണാം.ലോകത്തെവിടെയായാലും സൂര്യോദയം വർണ്ണനാതീതമാണ് .
പ്രാതൽ കഴിച്ചതിനു ശേഷം ചാവുകടൽ ആയിരുന്നു ആദ്യ ലക്ഷ്യം. കൊണ്ടു പോകാൻ ബസ്സ് വരാമെന്ന്പറഞ്ഞിരുന്നുവെങ്കിലും ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. കൂട്ടിന് കുറച്ച് ചൈനക്കാരമുണ്ടായിരുന്നു. 20 മിനിറ്റ്യാത്ര, ഞങ്ങൾ ചാവുകടലിന്റെ തീരത്തെത്തി. കടലിന്‍റെ സൗന്ദര്യം ആവോളം ആവോളം ആസ്വദിച്ചു. പിന്നീട് നീന്തൽ അറിയാത്തതിന്‍റെ  യാതൊരു അഹങ്കാരവുമില്ലാതെ ഞാൻ ചാവുകടലിന്‍റെ  (Dead Sea) ആഴങ്ങളിലേക്കിറങ്ങി .

ചാവുകടലിൽ മുങ്ങി താഴ്ന്നു പോകുകയില്ല എന്ന കേട്ടറിവിന്‍റെ അടിസ്ഥാനത്തിലാണ് ഞാനീ സാഹസത്തിന് മുതിർന്നത്. കേട്ടത് സത്യം തന്നെയായിരുന്നു. കുറേ സമയംവെള്ളത്തിൽ പൊങ്ങി കിടന്നപ്പോഴാണ് ചാവുകടലിലെ ചളി സൗന്ദര്യം വർദ്ധിപ്പിക്കുന്ന അത്ഭുതവസ്തുവാണെന്ന് ഓർമ്മ വന്നത്. പിന്നെ ഒട്ടും അമാന്തിച്ചില്ല. സ്ത്രീ സഹജമായ സൗന്ദര്യ സങ്കല്പത്തിലേക്ക്മാറാൻ ഞാനും ചളി വാരിതേച്ചുപിടിപ്പിച്ചു.

wp4288410WhatsApp Image 2020 08 10 at 6.16.51 PMപെട്ടെന്നാണ് ഒരു മലയാളിയുടെ തെന്ന് തോന്നിപ്പിക്കുന്ന ഒരുചേച്ചിയെ കണ്ടത് .ഞാൻ വേഗം അടുത്ത് ചെന്ന് സംസാരിച്ചു. ജോർദ്ദാനിലെ ചാവുകടലിൽ രണ്ടു മലയാളികൾ. പറഞ്ഞറിയിക്കാനാവാത്ത ഒരാനന്ദം കടൽ കാറ്റിനൊപ്പം മനസ്സിലും വീശി തുടങ്ങി.
ഹോട്ടൽ റമദയോട് വിട പറഞ്ഞ് പെട്രയിലേക്കായിരുന്നു അടുത്ത യാത്ര. പോകുന്ന വഴിയിൽ ജറുസലേംബോർഡറിനടുത്ത് ഒരു മണിക്കൂർ ചിലവിടാൻ തീരുമാനിച്ചു. അവിടെ ഒരു ബസ്സുനിറയെ തിരുവല്ലയിൽനിന്നും വന്ന തീർത്ഥാടക സംഘം. ഒരു മലയാളിയിൽ നിന്നും പല മലയാളികളിലേക്ക്.

  • JORDAN ROCKS
  • REJULA

പെട്രയിലുള്ള ഹോട്ടലിൽ എത്തി വേഗം ഒരു നീരാട്ടു നടത്തി. അപ്പോഴെക്കും രാത്രിയായി. ജോർദ്ദാനിലെനിശാ സൗന്ദര്യം ആസ്വദിക്കാൻ തിടുക്കമായി. കൂടെ ഉള്ളവർക്ക് ഷീഷവലിക്കാനുള്ള ആഗ്രഹവും ആതിടുക്കത്തിനു പിന്നിലുണ്ടായിരുന്നു. അവിടെ കണ്ട ഒരു ഭക്ഷണ ശാലയിൽ നിന്നും ഷവർമ്മ കഴിച്ചു. യാത്രയുടെ രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് ഷീഷയുടെ ചെറിയ ലഹരി ആസ്വദിച്ചുകഴിയുമ്പോഴെക്കും രാത്രി ഒരു മണി കഴിഞ്ഞിരുന്നു.

ഇന്നും നേരത്തെ ഉണർന്നു. ജനൽ തുറന്നപ്പോൾ തണുത്ത കാറ്റ് എന്നെ പുണർന്നു. പെട്രയിലേക്കുള്ള അടുത്തയാത്ര. 10 J d കൊടുത്ത് ടിക്കറ്റ് വാങ്ങി അകത്ത് കയറിയപ്പോൾ ദൈവം വരച്ചു വെച്ച പോലെയുള്ളകലാസൃഷ്ടികൾ എന്നെ അൽഭുതപ്പെടുത്തി. എല്ലാം ഒന്നിനൊന്ന് മെച്ചo. കലയുടെ അത്ഭുത ലോകത്ത്എത്തിപ്പെട്ട പോലെ ആ മാസ്മരിക ലോകത്തു നിന്നും അകത്തേക്കുള്ള കവാടത്തിലെത്തിയപ്പേൾ കണ്ണിൽഓക്കേ സുറുമയെഴുതിയ ജിപ്സികൾ ഓടിയടത്തു വന്നു.

SOLO TRIP JORDAN

അവരുടെ കൂടെ കുതിരകളും കഴുതകളുംഉണ്ടായിരുന്നു. അവയുടെ പുറത്ത് കയറി സവാരി നടത്തുകയോ പടമെടുക്കുകയോ ചെയ്യാം. ഞങ്ങളെല്ലാവരും ഫോട്ടോക്കു വേണ്ടി ഒത്തുകൂടി. കാഴ്ചകൾ കണ്ട് നീങ്ങുന്നതിനിടയിൽ എന്‍റെ കൂടെയുള്ളവർ ഒരു പാട് ദൂരം മുന്നിലെത്തിയത് ഞാനറിഞ്ഞില്ല. അവിടുത്തെ കഴുത ടാക്സിക്കുള്ള പണംകരുതിയതുമില്ല . എന്‍റെ  ദയനീയാവസ്ഥ കണ്ടിട്ടാകണം ഒരു ടാക്സിക്കാരൻ എന്നെ പുറത്തേക്കുഎത്തിക്കാൻ തയ്യാറായി . ദൈവം ദൂതൻമാരെ നമ്മുടെ നിസ്സഹായാവസ്ഥയിൽ പറഞ്ഞയക്കുമെന്നത്സത്യമാണെന്ന് ആ നിമിഷമെനിക്കു തോന്നി. ജോർദാനിൻ യൂവാവ് അവന്‍റെ  പ്രിയ വാഹനമായ കഴുതയെ കണ്ട്രോൾ ചെയിതു കൊണ്ട് താനെ ഇംഗ്ലീഷിൽ എന്നോട് കാര്യങ്ങൾ തിരക്കി. ഞാൻ ചോദിക്കാതെ തന്നെഅയാൾ അയാളുടെ ലോകം എന്‍റെ  മുന്നിൽ തുറന്നു വെച്ചു. ജോർദ്ദാനിലെ ഈ പെട്രയും അയാളുംതമ്മിലുള്ള വൈകാരിക ബന്ധം. വലിയ കാർ വേണമെന്നോ ബംഗ്ലാവ് വേണമെന്നോ ആഗ്രഹമില്ല എവിടെനിന്നോ വന്ന് എവിടെക്കോ പോയ് മറയുന്ന വിനോദ സഞ്ചാരികളാണ് അയാളുടെ ലോകം. അവരുമായുള്ളസൗഹൃദമാണത്രെ അയാളുടെ ഏറ്റവും വലിയ ആനന്ദം . പെട്രയുടെ അപ്പുറത്തേക്കുള്ള വിശാലമായലോകത്തേക്ക് വരാൻ അയാൾക്ക് താൽപര്യമില്ല. ഓരോ വാക്കുകളിലും അയാളനുഭവിക്കുന്നആത്മസംതൃപ്തി നിറഞ്ഞു നിൽപ്പുണ്ടായിയിരുന്നു.

JORDAN TRIBES 1

ഇന്ന് എന്തെല്ലാം നേടിയിട്ടും നമ്മളിൽ നിന്ന് മാഞ്ഞുപോയത് ഈ സന്തോഷം തന്നെയല്ലെ. എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ നമുക്ക് നഷ്ടപ്പെട്ടതും ഈആത്മസംതൃപ്തി തന്നെയല്ലേ.

ജോർദ്ദാനിലെ ചാവുകടലിലെ സൂര്യോദയത്തേക്കാൾ ;പെട്രെയിലെ വിസ്മയകാഴ്ചയേക്കാൾ എത്രയോ മനോഹരമായിരുന്നു ആ ജോർദാൻ യൂവാവിന്‍റെ  മുഖത്തെ പുഞ്ചിരി.
അപ്പോശെക്കും ജോർദാൻ സുന്ദരി ലൈല ഫ്രഷ് ആയി കാറുമായി എത്തിയിരുന്നു പിന്നെ ഐര്പോര്ട്ടിലേക്കുള്ള യാത്ര…അങ്ങനെ വ്യത്യസ്ത നാഷണാലിറ്റി സഹപ്രവർത്തകാരുമായുള്ള എന്‍റെ  യാത്ര അടിച്ചുപൊളിച്ചു ആസ്വദിച്ചു തീർന്നു എല്ലാ രാജ്യത്തു പോയി ഇറങ്ങുബോൾ ഉണ്ടാവുന്ന ക്യൂരിയോസിറ്റിയും മടങ്ങുബോൾ ഉണ്ടാവുന്ന ഏതോ ഒരു വിഗാരത്തോട ജോർദാനിനോട് വിട ചൊല്ലി ചെക്കിങ്ങിലേക് നടന്നു ……..എല്ലാ യാത്രകൾ പോലെ ഇതും മാനോഹാരമായിരു….ഇനി അടുത്ത യാത്ര എങ്ങോട്ടു ഏന്നു സ്വയം ചോദിച്ചു കൊണ്ട് ……

വീണ്ടുമൊരു യാത്രക്കായ് ജോർദ്ദാനോട് വിട…

Choose your Reaction!
Leave a Comment