എരപ്പൻ പാറ വെള്ളച്ചാട്ടം കാഴ്ചയക്കപ്പുറം ഒരു വലിയ പാറയിലെ വെള്ളച്ചാട്ടം

0

എന്റെ പാലരുവി വെള്ളച്ചാട്ടം (സുന്ദരിയെ ) കണ്ട യാത്ര വിശേഷം നിങ്ങളോടൊപ്പം ഞാൻ പങ്കു വെച്ചിരുന്നു. ആ പാലരുവി യാത്ര വിവരണം നമ്മുടെ സ്നേഹിതൻ ആയ ഡേവിഡ് മാത്യു ചേട്ടൻ വായിച്ചിട്ട് അദേഹം എന്റെ ഫേയ്സ്ബുക്ക് മെസൻഞ്ചറിൽ ഒരു മെസേജ് ചെയ്തു അത് ഇങ്ങനെ ആയിരുന്നു.

“Hi Akhil Surendran Anchal , please come to Erappanpara for travelogue. its located near Ozhukuparakkal before Ayoor. it is a small beautiful waterfalls. Tomorrow or at the earliest i will send you some pictures of it.”

അദേഹത്തിന്റെ മെസേജിന് ശേഷം ഞാൻ ആയൂർ ഉള്ള എന്റെ സുഹൃത്ത് ബിജിനെ വിളിച്ചു അവൻ കററ്റ് സ്പോട്ട് പറഞ്ഞ് തന്നു. അങ്ങനെ ഇന്ന് കൊല്ലത്ത് നിന്ന് ഞാൻ എരപ്പൻ പാറ വെള്ളച്ചാട്ടം കാണാനായി യാത്ര തിരിച്ചു . ചെറിയ ജലദോഷം ഉണ്ടായിരുന്നു എനിക്ക് പക്ഷേ ഞാൻ അത് വക വെയ്ക്കാതെ യാത്ര തിരിച്ചു . കാരണം പ്രണയം ആണേ യാത്രയോട് .

അങ്ങനെ ആയൂർ എത്തിച്ചേർന്നു . ബിജിനെ വിളിച്ചു പക്ഷേ അവന് എന്നോടൊപ്പം യാത്രയിൽ പങ്ക് ചേരാൻ ചില അസൗകര്യങ്ങൾ കാരണം വരാൻ പറ്റിയില്ല . പക്ഷേ വാട്സപ്പിൽ നമ്മുക്ക് പോകേണ്ട എരപ്പൻ പാറ വെള്ളച്ചാട്ടത്തിന്റെ റൂട്ട് ക്ലിയറായി വോയ്സ് മെസേജ് വഴി പറഞ്ഞ് തന്നു .

അങ്ങനെ എരപ്പൻ പറയിൽ എത്തിച്ചേർന്നു Correct Place Ozhukuparaykkal Road, Panacham moodu,

മഴ കുറവായതിനാൽ താരതമ്യേന പാറയിൽ വെള്ളം കുറവായിരുന്നു . പാറയിൽ നല്ല വഴുക്കലും തെറ്റലുമുണ്ടായിരുന്നു . അപ്പോഴാണ് വളരെ മനോഹരമായ കാഴ്ച ശ്രദ്ധയിൽപ്പെട്ടത് ചെറിയ പാറ ഇടുക്കുകളിൽ നിന്ന് അതി ശക്തമായി വെള്ളം പാൽ പോലെ പതഞ്ഞ് പാറകൾക്കിടയിൽ കൂടി തട്ടി വീഴുന്ന മനോഹരമായ ദൃശ്യവും അതുപോലെ തന്നെ കാതുകളിൽ ഒരു ശബ്ദവും പെട്ടെന്ന് എത്തിച്ചേർന്നു ഏതോ സിനിമയിലെ ചില ഗാന രംഗങ്ങൾ ഓർമ്മപ്പെടുത്തി. ശരി എന്നാൽ ഫെയ്സ് ബുക്കിൽ Live പോകാം എന്ന് മനസ്സിൽ ഓർമ്മ വന്നു . അങ്ങനെ Live Ready ആയി പൊകൊണ്ടിരുന്നു .അപ്പോഴാണ് സമീപത്ത് താമസിക്കുന്ന Jubin, jobin രണ്ട് പയ്യൻമാർ വൈകുന്നേരത്തെ കുളിക്കായി എരപ്പൻ പാറ വെള്ളച്ചാട്ടത്തിലേക്ക് എത്തിയത് .

പിന്നീട് ഉള്ള എരപ്പൻ പാറയുടെ വിശേഷങ്ങൾ Jubin ഉം Jobin കൂടി പങ്ക് വെച്ചു . ജൂൺ , ജൂലൈ മാസങ്ങളിലാണ് വെള്ളം കൂടുതൽ അപ്പോൾ ധാരാളം ആളുകൾ കുളിക്കാനും , വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കാനും , ഫോട്ടോ എടുക്കാനും എത്താറുണ്ടത്ര.

അപ്പോൾ ജുബിൻ ന്റെ ചോദ്യം ചേട്ടാ കുളിക്കുന്നുവോ ?ഞാൻ ചിരിച്ചു ജലദോഷമാണ് Jubin , പിന്നീട് ഒരിക്കൽ തീർച്ചയായും കുളിക്കാൻ വരും . അങ്ങനെ ചെറു പുഞ്ചിരിയോടെ എരപ്പൻ പാറ വെള്ളച്ചാട്ടത്തിനോടും , Jubin, Jobin നോടും ഞാൻ യാത്ര പറഞ്ഞ് യാത്ര തിരിച്ചു.

Choose your Reaction!
Leave a Comment