തെന്മല മാൻ പാർക്ക്

0

പുള്ളിമാൻ കിടാവിനെ കാണാനായി ഒരു യാത്രയിൽ

മാൻ പാർക്ക്

കൊല്ലം ജില്ലയിൽ തെന്മല ഇക്കോടൂറിസം പദ്ധത്തിയിൽ ഉൾപ്പെട്ട മാൻ പുനരധിവാസ കേന്ദ്രം തെന്മല ഡാം ന് അരികിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഒറ്റക്കൽ എന്ന സ്ഥലത്ത് എത്തിച്ചേരാം ഇവിടെ Forest Inspection Banglow നോട് ചേർന്നാണ്
പുള്ളിമാൻ പാർക്ക് സ്ഥിതി ചെയ്യുന്നത്.

മാൻ പാർക്കിനുള്ളിലേക്ക് ഉള്ള പ്രവേശന ഫീസ് 30/- രൂപയാണ്

വിശാലമായ പാർക്കിനകത്ത് പുള്ളിമാൻ, കേഴമാൻ, മ്ലാവ് , തുടങ്ങിയവയെ നമ്മുക്കോരോത്തർക്കും കാണാൻ സാധിക്കും.

ഇനി ഇവിടുത്തെ പ്രേത്യകതകളിൽ ഒന്ന് പുള്ളിമാനുകളാണ് , ഇവ സസ്യഭുക്കുകളാണ് മാനിന്റെ ശരീരത്തിൽ തവിട്ടു നിറത്തിൽ വെള്ള പുള്ളികളുള്ളതിനാലാണ് ഇവയ്ക്ക് ഈ പേരു വന്നത് . ഇവയുടെ ആയുസ്സ് 20 വയസ്സ് മുതൽ 30 വയസ്സു വരെയാണ്. സൗന്ദര്യം കൊണ്ട് ആരെയും വശീകരിക്കുന്ന പുള്ളിമാനുകളെ കണ്ട് നിൽക്കാൻ തന്നെ ഒരു പ്രേത്യക ഭംഗി തന്നെയാണ്.

വനത്തിനുള്ളിൽ കിളികൾ കിളിനാദ കാഹളങ്ങൾ മുഴങ്ങുക്കുന്നു.
എന്റെ രണ്ട് ചെവികളും കാതോർത്ത് ഞാൻ നടന്നു പാർക്കുനുള്ളിൽ വലിയ സന്ദർശക തിരക്കില്ലാത്തതിനാൽ മാനുകൾ എല്ലാം വരി വരിയായി വെള്ളം കുടിക്കുന്ന ദൃശ്യമാണ് ആദ്യം നയന നേത്രങ്ങളാൽ കണ്ടത് . വൈകുന്നേരം ഏകദേശം മൂന്ന് പത്ത് കഴിഞ്ഞ് കാണും
കൂറ്റൻ മരച്ചില്ലകളുടെ തണലിൽ ഉച്ച മയക്കം നടത്തുന്നവരും , ഓട്ടവും , ചാട്ടവുമായി കുഞ്ഞൻ പുള്ളി മാനുകളെയും കാണാം.

അപ്പോഴാണ് അതാ കൈയ്യത്തും ദൂരത്ത് ഒറ്റയ്ക്ക് ഒരു പുളളിമാനെ കണ്ടത് , കുറെ നേരം ഞാൻ നോക്കി നിന്നു എന്നെയും നോക്കി അവിടെ കിടന്ന മാൻ എന്റെ അരികിലേക്ക് എത്തി അവിടെ നിന്ന് തന്നെ കുറച്ച് പോച്ച പറിച്ച് എന്റെ കൈയ്യിൽ വെച്ച് ഞാൻ കൊടുത്തു. പുള്ളിമാൻ അത് കഴിച്ച് കൊണ്ടിരുന്നപ്പോൾ ആ നെറുകയിൽ ഒന്ന് തലോടി പിന്നീട് ഞങ്ങളുടേതായ ഭാഷയിൽ കുറച്ച് സമയം കുശലാന്വേഷണങ്ങൾ ഞങ്ങൾ പരസ്പരം നടത്തി , സന്ധ്യ മയങ്ങാൻ നേരമായി എന്ന സൂചനയുമായി സൂര്യന്റെ പൊൻ കിരണങ്ങൾ മരച്ചിലകളിലെ ഇടനാഴിയിൽ നിന്ന് ഒളിച്ചോടാൻ നിൽക്കുന്ന സമയം , ഞാൻ ഇനിയും വരാം എന്ന യാത്ര പറച്ചലിൽ മാൻ പാർക്കിനോട് തൽക്കാലം വിട പറഞ്ഞ് ഇറങ്ങി അപ്പോഴും പുള്ളിമാൻ നോക്കത്താ ദൂരത്ത് നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു.

യാത്ര ഒരു സ്പന്ദനമാണ് പിരിഞ്ഞ് പോകാൻ കഴിയാത്ത ഹൃദയസ്പന്ദനം

പ്രകൃതിയുടെ ക്യാൻവാസ് വിശാലമലേ അതിലേ ഓരോ അതിർ വരമ്പുകളും നിശ്ചയിക്കാനാക്കത്തവിധം നോക്കത്താ ദൂരത്തോളം പരന്ന് കിടക്കുന്നു.

പ്രകൃതി സൗന്ദര്യത്തെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർക്കായി അതിമനോഹരമായ കാഴ്ചകള്‍ ഒരുക്കി തേനൊഴുക്കുന്ന മലയായ തെന്മല നിങ്ങളെ ഓരോത്തരെയും കാത്തിരിക്കുകയാണ് .

യാത്രകളുടെ തുടിപ്പിനെ നമ്മുടെ ഓരോത്തരുടെയും ഹൃദയ സ്പന്ദനത്തിൽ ഓരോ നിമിഷവും അറിയാൻ കഴിയണം, യാത്ര അറിയും തോറും ആഴമുള്ള മഹാസാഗരമാണ്.

അനുഭവങ്ങളാണ് ഒരു സഞ്ചാരിയെ സൃഷ്ടിക്കുന്നത്. മനസ്സിൽ കണ്ട കാഴ്ചകൾ യാത്രകളിലൂടെ പ്രകൃതി പകർന്ന് നൽക്കുമ്പോഴുണ്ടാക്കുന്ന ആ ഒരു സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല എന്റെ പ്രിയപ്പെട്ട സ്നേഹിതരെ .

നമ്മെക്കാൾ നമ്മുടെ മനസ്സ് ഏറ്റവും കൂടുതൽ അറിയുന്നത് യാത്രകൾ ചെയ്യുമ്പോഴാണ് , വേറെ ആരുമില്ല നമുക്ക് എന്തില്ല എന്ന് ചിന്തിക്കുന്നതിനേക്കാൾ
നമുക്ക് എന്തൊക്കൊയുണ്ട് എന്ന് ചിന്തിക്കുക മറ്റുള്ളവർ എന്ത് പറയുമെന്നുള്ളതിൽ ശ്രദ്ധ ചെലുത്താതിരിക്കുക, നമ്മുടെ ലക്ഷ്യം നമുക്ക് വേണ്ടിയുള്ളതാണ് തെറ്റുകളുണ്ടാകുമ്പോൾ തളരാതെ അതിൽ നിന്നും ശരിയായ പാഠം ഉൾക്കൊണ്ട് മുന്നേറാൻ കഴിയുന്നതും യാത്രകൾ നൽക്കുന്ന പാഠങ്ങളിലൂടെ മാത്രമാണ്.

“മനസ്സിനെ ഒന്ന് ശാന്തമാക്കി നിയന്ത്രണത്തിലാക്കാനും നമ്മുക്ക് ഓരോത്തർക്കും യാത്രയിൽ നിന്നും സാധ്യമാക്കും.”

“പ്രകൃതിയോളം വലിയ ശക്തി സൗന്ദര്യം വെറെയില്ല പാരിൽ എന്ന് മനസ്സിലാക്കി തരികയാണ് എന്റെ ഓരോ യാത്രകളും.”

Choose your Reaction!
Leave a Comment