സർപ്പ കാവുകൾ

0
സർപ്പ കാവുകൾ

സർപ്പ കാവുകൾ പ്രകൃതിയോട് പഴമയിലും , പുതുമയിലും ഒരേ പോലെ കിടപ്പിടിച്ച് മുന്നേറുന്നു .
നാഗാരാധനയുടെ ഒരു ഭാഗമാണ് നൂറും പാലും കൊടുക്കൽ ചടങ്ങ്‌ .വർഷം തോറും കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പകാവുകളിലെയും ക്ഷേത്രങ്ങളിലെയും പ്രധാന ചങ്ങാണിത് .മഞ്ഞൾപ്പൊടി അരിപ്പൊടി,അവൽ ,മലര്,അപ്പം,ഇളനീർ,കൂവനൂറ്‌ ,തുടങ്ങിയവ ഒരു ഇളകുംബിളിലോ തൂശനിലയിലോ വച്ചാണ് പൂജ നടത്തുന്നത്.നാഗാരാധനയുടെ ഭാഗമായി പാമ്പിൻ തുള്ളൽ കുറുന്തിനിപ്പാട്ട്,തുടങ്ങിയ ചടങ്ങുകളിലും നൂറും പാലും നടത്തുന്നു .

ഒരു കാലത്ത് ഭക്തരുടെ അഭയ കേന്ദ്രമായിരുന്ന സർപ്പക്കാവുകൾ പൂജയും വിളക്കും മുടങ്ങി ഘോര വിഷ സർപ്പങ്ങളുടെ വിഹാര കേന്ദ്രമാകുന്ന കാഴ്ചയാണ്‌ ഇന്നു കാണാൻ കഴിയുന്നത്‌.വായൂ മലിനീകരണം തടയുന്നതിലും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും പ്രകൃതിയുടെ സംരക്ഷകരായി വർദ്ധിച്ചിരുന്ന കാവുകൾ ഇന്ന് ഓർമ്മകളുടെ താളിലാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്‌.
പുതു തലമുറയിൽനിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും വരും തലമുറയിലൂടെ പൂർത്തിയാകട്ടെ . അങ്ങനെയാണെങ്കിൽ സർപ്പക്കവുകളും ചരിത്രത്തിൻറെ ഭാഗമാകും.

Choose your Reaction!
Leave a Comment