വട്ടത്തിൽ വെള്ളച്ചാട്ടം അഥവാ കല്ലടത്തണ്ണി വെള്ളച്ചാട്ടം – അധികമാരും അറിയാത്തൊരു ജലപാതം

0

കൊല്ലം ജില്ലയും തിരുവനന്തപുരം ജില്ലയും അതിർത്തി പങ്കിടുന്ന പള്ളിക്കൽ – ആക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് വട്ടത്തിൽ വെള്ളച്ചാട്ടം(കല്ലടത്തണ്ണി).ഇത്തിക്കര ആറിനെ തഴുകി പാറകളിൽ തട്ടി ഒഴുകുന്ന പ്രകൃതിയുടെ ഈ മനോഹര ദ്യശ്യ ഭംഗിയാണ് വട്ടത്തിൽ വെള്ളച്ചാട്ടം .

  • kallada
  • kalladathanni 01
  • kalladathanni vellachattam

മുഴുന്താങ് മലയില്‍നിന്ന് ഇത്തിക്കരയാറ്റിലേക്ക് വരുന്ന ജലധാര കരിമ്പാറകളില്‍ തട്ടി പളുങ്കുമണികള്‍പോലെ താഴേക്ക് ഒഴുകുന്ന കാഴ്ച സഞ്ചാരികള്‍ക്ക് എല്ലാം വലിയ ഹരമായി മാറിയിരിക്കുകയാണ് .വിശാലമായ കല്ലടത്തണ്ണി ഭൂപ്രദേശം ഇത്തിക്കരയാറിന്റെ വശ്യ സൗന്ദര്യത്തിന്റെ ഉദാത്തഭാവമാണ് വിളിച്ചറിയിക്കുന്നത്. കല്ലടത്തണ്ണി വെള്ളച്ചാട്ടത്തിനടുത്തുള്ള വട്ടത്തില്‍ തങ്ങളിന്റെ കബര്‍സ്ഥാനം.പ്രദേശവാസികളുടെ ആരാധനാകേന്ദ്രമാണ്. പാമരനെന്നോ പണ്ഡിതനെന്നോ ഉള്ള ചിന്തയില്ലാതെ സര്‍വമതസ്ഥരും ഭക്തിനിര്‍ഭരമായി എത്തി വിളക്കുവെച്ച് പ്രണാമം അര്‍പ്പിക്കുന്നത് വര്‍ഷങ്ങളായി തുടർന്ന് വരുന്നു.

വേനലിലും വന്‍തോതില്‍ വെള്ളം കെട്ടിനില്‍ക്കുന്ന മനോഹരകാഴ്ചയാണ് ഈ ജലാശയത്തെ വേറിട്ടതാക്കുന്നത്.ഇത്തിക്കരയാറ്റിലെ നയനമനോഹരമായ ഈ സ്ഥലം പ്രകൃതി സൗഹൃദ ടൂറിസത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങളുണ്ടായില്ല.ജടായുപ്പാറ ടൂറിസം പദ്ധതി പ്രവര്‍ത്തനക്ഷമം ആയതോടെ കല്ലടത്തണ്ണി വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാധ്യതകളും വര്‍ധിക്കും. ബോട്ടിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയാല്‍ ആറിന്റെ സൗന്ദര്യം പതിന്മടങ്ങുയരും.

കല്ലടത്തണ്ണി വെള്ളച്ചാട്ടത്തിന് ഒരു വിളിപ്പാടകലെ ആറിന്റെ മധ്യത്തുള്ള മാടന്‍ കാവും പ്രസിദ്ധമാണ്. കല്ലടത്തണ്ണി വെള്ളച്ചാട്ടവും ആറിന്റെ തീരത്ത് നടപ്പാക്കാന്‍ ആലോചിച്ച പുഴയോരം പദ്ധതിയും യോജിപ്പിച്ചാല്‍ പ്രകൃതി സൗഹൃദ ടൂറിസത്തിന്റെ സാധ്യതകള്‍ ഏറെയാണ് .തങ്ങളുടെ നാടിൻറെ അഭിമാനമാണ് വട്ടത്തിൽ വെള്ളച്ചാട്ടമെന്ന് പ്രദേശവാസികൾ ഒന്നടങ്കം പറയുന്നു. പ്രകൃതിയെ സംരക്ഷിക്കുന്ന രീതിയിലുള്ള ടൂറിസത്തിന് മാത്രമേ അനുമതി നൽക്കുകയുള്ളു എന്ന് ഓരോത്തരും എടുത്തു പറയുന്നു . സന്തോഷം നിറഞ്ഞ നിമഷങ്ങൾ , പ്രകൃതിയെ സംരക്ഷിക്കുന്നതിനോടൊപ്പം ഞാൻ ഉം തയ്യാറാണ് എന്ന് പൂർണ്ണമായ പിൻന്തുണ നൽകി യാത്ര തിരിച്ചു .

വട്ടത്തിൽ വെള്ളച്ചാട്ടത്തിൽ എത്തിചേരാൻ –
ചടയമംഗലം – പള്ളിക്കൽ റൂട്ടിൽ – കല്ലടത്തണ്ണി പാലത്തിനടുത്ത് – നിന്ന് ഏകദേശം 400 മീറ്റർ ദൂരെമേ ഉള്ളു ഈ വെള്ളച്ചാട്ടത്തിൽ എത്താനായി ,
ഗതാഗത സൗകര്യമുള്ള റോഡാണ്.

Choose your Reaction!
Leave a Comment