Sanjaram travel stories pink lake | സഞ്ചാര കഥകൾ പിങ്ക് തടാകം
വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. പലതും മനുഷ്യന്റെ വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും അതീതം. പ്രപഞ്ചത്തിലെ പല വിസ്മയങ്ങളും പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. ഇത്തരത്തിലൊന്നാണ് പിങ്ക് നിറത്തിലുള്ള തടാകവും. ഭൂമിയിലെ പലയിടങ്ങളില്‍ പിങ്ക് തടാകങ്ങളുണ്ടെങ്കിലും നാം ഇന്ന് പരിചയപ്പെടുന്നത് ആസ്ട്രേലിയയിലെ പിങ്ക് തടാകം ആണ്. തടാകം എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ തെളിയുന്ന ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഈ തടകാം.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ റീചെർച്ച് ദ്വീപസമൂഹത്തിലെ മിഡിൽ ദ്വീപിലാണ് ഹില്ലിയർ തടാകം സ്ഥിതിചെയ്യുന്നത്.നീലാകാശത്തിന് താഴെയായി അതിമനോഹരമായ പിങ്ക് നിറത്തില്‍ പരന്നു കിടക്കുന്ന ഈ തടാകം കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നു.

കടല്‍ ജലത്തിലേക്കാള്‍ ഏഴിരട്ടി ഉപ്പുരസമുള്ളതാണ് ഈ തടാകത്തിലെ വെള്ളം. നിറവ്യത്യാസമല്ലാതെ മനുഷ്യന് യാതൊരു ദോഷവും പിങ്ക് തടാകം സൃഷ്ടിക്കുന്നില്ല എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഈ തടാകത്തില്‍ ഇറങ്ങിയാലോ കുളിച്ചാലോ ആരോഗ്യപ്രശ്നങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവിടെയെത്തുന്ന സഞ്ചാരികളില്‍ ചിലര്‍ പിങ്ക് തടാകത്തിലെ വെള്ളം കുപ്പികളിലാക്കി കൊണ്ടുപോകാറുമുണ്ട്.
Audio Story By Ahmed Karalmanna