The fox and the child 🦊

2007 ൽ റിലീസ് ആയ ഫ്രെഞ്ച് സിനിമയാണ് The fox and the child.കിഴക്കൻ ഫ്രാൻസിലെ ജൂറാ മലനിരകളിലുള്ള ഫാം ഹൗസിലാണ് 10 വയസ്സുള്ള ആ പെൺകുട്ടി താമസിക്കുന്നത്. ഒരു ദിവസം സ്കൂളിൽ നിന്നും വരുന്ന വഴി അവൾ ഒരു fox വേട്ടയാടുന്നതിൽ നിന്നും രക്ഷപ്പെട്ട് പോകുന്നത് കാണുന്നു.പിന്നീട് അവധി ദിവസങ്ങളിൽ അതിനെ തിരഞ്ഞ് കാട്ടിലേക്ക് പോകുന്ന കുട്ടി വളരെ നാളുകൾക്ക് ശേഷം അതിനെ കണ്ടെത്തുന്നു. നിരന്തരമായ സന്ദർശനങൾക്കിടയിൽ അവർ തമ്മിൽ സൗഹൃദത്തിലാകുന്നു. കാടിൻ്റെ വന്യതയും ഋതുക്കൾക്കനുസരിച്ച് പ്രകൃതിയുടെ മനോഹാരിതയും വരച്ച് കാണിക്കുന്ന ഒരു ചെറിയ സിനിമ.

IMG 20220212 WA0010
Fox and the child

എഴുത്ത് : അജു ചിറക്കൽ