Haimavathabhoovil | ഹൈമവതഭൂവിൽ
മലയാളസാഹിത്യകാരൻ എം.പി. വീരേന്ദ്രകുമാറിന്റെ ഒരു യാത്രാവിവരണമാണ് ഹൈമവതഭൂവിൽ. 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയുമാണിത്.[1] ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് ഈ കൃതിയ്ക്ക് ലഭിച്ചത്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു യാത്രാവിവരണത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. 2007-ലാണ് ഈ കൃതിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. 2013 ആദ്യം യാത്രാവിവരണത്തിന്റെ മുപ്പത്തിയഞ്ചാം പതിപ്പ് പുറത്തിറങ്ങി.[2]
2016 ലെ മൂർത്തീദേവി പുരസ്കാരം ഹൈമവതഭൂവിൽ നേടി.
ഏറ്റവും മികച്ച യാത്രാനുഭവ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അമസോണും കുറേ വ്യാകുലതകളും എന്ന കൃതിയുടെ രചയിതാവില്‍നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു രചന. യാത്രാവേളയില്‍ ശരീരം മാത്രമല്ല, മനസ്സും സഞ്ചരിക്കുന്നു. ഹൈമവതഭൂവില്‍ എന്ന ഈ കൃതിയിലൂടെ യാത്രാനുഭവങ്ങള്‍ക്ക് വിചിത്രമാനങ്ങള്‍ നല്‍കുകയാണ് എം.പി.വീരേന്ദ്രകുമാര്‍. പൗരാണിക ഇന്ദ്രപ്രസ്ഥത്തില്‍നിന്നും ഹിമവല്‍സാനുക്കളിലേക്കുള്ള യാത്ര, സമ്പന്നവും വൈവിധ്യവുമാര്‍ന്ന ഭാരതീയ സംസ്കൃതിയിലേക്കുള്ള അന്വേഷണം കൂടിയാണ്. ഐതിഹ്യങ്ങളില്‍നിന്ന് മിത്തുകളിലേക്കും മുത്തശ്ശിക്കഥകളിലേക്കും നാടോടിശീലുകളിലേക്കും ചരിത്രസത്യങ്ങളിലേക്കും ഒരു സഞ്ചാരം.
