1885-ൽ, ബെൽജിയത്തിലെ രാജാവായിരുന്ന ലിയോപോൾഡ്‌ രണ്ടാമൻ പരമാധികാരിയായി കോംഗോ ഫ്രീ സ്റ്റേറ്റ്‌ (കോംഗോ സ്വതന്ത്ര രാഷ്‌ട്രം) സ്ഥാപിതമായി. എങ്കിലും കോംഗോയിലെ ജനത്തിന്‌ സ്വാതന്ത്ര്യം അന്യമായിരുന്നു. ലിയോപോൾഡിന്റെ പിണിയാളുകൾ ആനക്കൊമ്പും റബ്ബറും കൊള്ളയടിക്കാൻ അതിമൃഗീയമായ മുറകൾ പ്രയോഗിക്കുകയും ആളുകളെക്കൊണ്ട്‌ നിർബന്ധിച്ചു പണിയെടുപ്പിക്കുകയും ചെയ്‌തു. ബെൽജിയത്തിന്റെ യൂറോപ്യൻ അയൽരാജ്യങ്ങൾക്കിടയിൽ ഇത്‌ നീരസം വർധിപ്പിക്കുകയും ഒടുവിൽ ലിയോപോൾഡിന്‌ അവരുടെ സമ്മർദത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി വരുകയും ചെയ്‌തു. 1908-ൽ കോംഗോ സ്വതന്ത്ര രാഷ്‌ട്രം ബെൽജിയൻ കോംഗോ ആയി ഉടച്ചുവാർത്തു. അത്‌ ബെൽജിയൻ പാർലമെന്റിന്റെ നിയന്ത്രണത്തിലുള്ള ഒരു കോളനി ആയിത്തീർന്നു. 1960-ൽ കോംഗോ സ്വാതന്ത്ര്യം നേടി.

congo 03

travel stories
congo01

ഒന്നര കോടിയോളം മനുഷ്യരെ കൊന്നൊടുക്കിയ ലിയോപോൾഡിന്റെ ക്രൂരതകളുടെ കഥയാണ് സഞ്ചാരത്തിന് പറയാനുള്ളത്.ആഫ്രിക്കൻ രാജ്യം ആയതുകൊണ്ട് മാത്രം വാർത്തകളിലും ചരിത്ര പുസ്തകങ്ങളിലും ഇടം പിടിക്കാതെപോയ കോങ്കോയുടെ ചരിത്രം