Travelogue

സഞ്ചാരികളെ മാടിവിളിച്ചു കുറ്റാലം കുളിരരുവി

കുളിരരുവി

വെള്ളച്ചാട്ടങ്ങളുടെ നാടായ കുറ്റാലത്തേക്കാണ് യാത്രയെന്ന് ഓര്‍ത്തപ്പോള്‍ മനസ്സിൽ ഒരു പാട്ട് പാടി ഞാൻ

കുറ്റാലം കുളിരരുവി , ചിറ്റോളം ചിലമ്പുചാര്‍ത്തിയ കുളിരരുവീ ……
ഈ പാട്ടിന്റെ പതിഞ്ഞ താളത്തിലല്ല ഇപ്പോള്‍ വെള്ളച്ചാട്ടം കുറ്റാലം . ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കുറ്റാലം വെള്ളച്ചാട്ടം കുളിയുത്സവകാലത്ത് കുറ്റാലം ഒരു ഫാസ്റ്റ് നമ്പറാണ്.

മേലെ ഗ്രാമം തിരുകുറ്റരാസപ്പ കവിയാരുടെതാണ് ‘കുറ്റാലം കുറവഞ്ഞി’ എന്ന കാവ്യനാടകം. വാസന്തലക്ഷ്മിയും ശിങ്കിയും ശിങ്കനുമൊക്കെയുള്ള പ്രണയേതിഹാസം. കുറ്റാലത്ത് ആണ്‍പെണ്‍ വാനരങ്ങള്‍ പരസ്പരം കനികള്‍ കൈമാറി കെട്ടിപ്പുണരുന്നതൊക്കെ കവിയാര്‍ ഇതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. കുറ്റാലത്തിപ്പോഴും ശിങ്കന്‍മാരും ശിങ്കികളും കുരങ്ങന്‍മാരുമുണ്ട്. ബര്‍മുഡയിട്ട ശിങ്കന്മാര്‍ ആരോഗ്യച്ചാമിമാരാകാന്‍ വെള്ളച്ചാട്ടങ്ങളില്‍ കുളിച്ചു കൂത്താടും. വാസന്തലക്ഷ്മിമാരും ശിങ്കികളും ആസ്ഥാന വേഷങ്ങളില്‍തന്നെ വെള്ളച്ചാട്ടങ്ങളില്‍ പിരമിഡുകള്‍ പണിയും. വാനരങ്ങള്‍ ഇതു കണ്ടു ചിരിക്കും.

കുളിരരുവി

ടൂറിസ്റ്റ് കൊളന്തൈകളുടെ കൈയിലെ കനികള്‍ തട്ടിപ്പറിക്കും. ചെങ്കോട്ടയില്‍ നിന്ന് തെങ്കാശിയിലേക്കുള്ള വഴിമധ്യേ വലത്തോട്ട് തിരിയണം കുറ്റാലത്തിന്. തെങ്കാശി പട്ടണത്തില്‍ നിന്നും ഇവിടേക്ക് എത്താം.

ഉച്ച സമയമാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. ചിറ്റാര്‍ നദി സഹ്യപര്‍വ്വതത്തിന്റെ ഉന്നതങ്ങളില്‍നിന്ന് തമിഴ്‌ മൊഴിയുടെ താളത്തില്‍ വീണ് ചിന്നിച്ചിതറുന്ന സുന്ദര ദൃശ്യം. ഈ കുളിരേല്‍ക്കാന്‍ ആരും കൊതിച്ചുപോവും. സഞ്ചാരികള്‍ പലേടത്തും കൂട്ടംകൂടി ഡെപ്പാം കുത്താടുന്നു. ചിലര്‍ക്കൊക്കെ ഉള്ളിലും ‘വെള്ളച്ചാട്ടം’.

kutalam

സാക്ഷാല്‍ പരമശിവന്റെ അഞ്ചു നൃത്തശാലകളില്‍ ഒന്നാണത്രെ കുറ്റാലം. പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഒമ്പതു വെള്ളച്ചാട്ടങ്ങളാണ് കുറ്റാലത്ത്. പേരരുവിയാണ് മുഖ്യം. ഇവിടെ നിന്ന് നാലു കിലോമീറ്റര്‍ ദൂരെ ഐന്തരുവി. അഞ്ചു ശിഖരങ്ങളായി വന്ന് ഒരുമിച്ചു പതിക്കുന്ന വെള്ളച്ചാട്ടം. അഞ്ചു തലയുള്ള പാമ്പാണത്രെയിത്. മെയിന്‍ ഫാള്‍സിനും ഫൈവ് ഫാള്‍സിനും ഇടയ്ക്ക് ചിറ്റരുവി. ചിറ്റരുവിയില്‍ നിന്ന് കാട്ടിലൂടെ മൂന്ന് കിലോമീറ്റര്‍ പോയാല്‍ ചെമ്പകാദേവി വെള്ളച്ചാട്ടം. അവിടെ പൗര്‍ണ്ണമി നാളില്‍ തീര്‍ത്ഥാടകരെത്തുന്ന അഗസ്ത്യമുനിയുടെ ക്ഷേത്രം. ഒരു കിലോമീറ്റര്‍ വീണ്ടും കുത്തനെ കയറിയാല്‍ തേനരുവി. അംബാ സമുദ്രത്തിലേക്കുള്ള റോഡില്‍ എട്ടു കിലോമീറ്റര്‍ ദൂരെ പഴയ കുറ്റാലം. വഴിക്ക് ഒരു ചെറിയ വെള്ളച്ചാട്ടം, പുലിയരുവി. കുട്ടികള്‍ക്ക് പറ്റിയ കുഞ്ഞന്‍ വെള്ളച്ചാട്ടം. പിന്നെ പുതു അരുവി, പഴത്തോട്ടയരുവി. ചുറ്റും ഫലവൃക്ഷങ്ങളുള്ള പഴത്തോട്ട അരുവിയിലേക്ക് ഇപ്പോള്‍ പ്രവേശനമില്ല. സഞ്ചാരികള്‍ വെള്ളച്ചാട്ടം മലിനമാക്കുന്നതാണ് കാരണം. മെയിന്‍ ഫാള്‍സിനു സമീപം പ്രശസ്തമായ കുറ്റാലനാഥര്‍ ക്ഷേത്രം.

ശിവന്‍ കുരുമ്പാലീശ്വരനാണിവിടെ. ദേവത കുഴല്‍ വാമൊഴിയും. ചുവര്‍ ചിത്രങ്ങളുള്ള ചിത്രസഭ ശിവന്റെ നാട്യമണ്ഡപമാണെന്നാണ് വിശ്വാസം.

ഐന്തരുവിയിലേക്കുള്ള വഴിയിലെ തടാകത്തില്‍ സീസണില്‍ നല്ല വെള്ളമുള്ളപ്പോള്‍ മാത്രം ബോട്ടിംഗുണ്ട്. കേരളത്തിലെ മണ്‍സൂണ്‍ കാലത്താണ് കുറ്റാലത്തെ വെള്ളച്ചാട്ടങ്ങള്‍ സമൃദ്ധമാവുന്നത്. അപ്പോള്‍ തമിഴ്‌നാട്ടില്‍ ചാറ്റല്‍ മഴയേ ഉണ്ടാവൂ. ശാറല്‍ എന്ന് തമിഴ്‌മൊഴി.

kutalam aruvi

പ്രകൃതി ഒരുക്കിയ ഷവറുകള്‍ക്ക് കീഴില്‍ ദിവസേന സന്ദർശകർ എത്തി കുളിച്ചുകൊണ്ടേയിരിക്കുന്നു. കുളിക്കാനും തിന്നാനും മാത്രമായി ഇങ്ങനെയൊരു സ്ഥലം ലോകത്തുണ്ടാവുമോ?

പ്രധാന വെള്ളച്ചാട്ടങ്ങളില്‍ സുരക്ഷിതമായി സന്ദർശകർക്ക് കുളിക്കാം. തിരക്ക് നിയന്ത്രിക്കാന്‍ പോലീസുണ്ട്. കേരളത്തില്‍ മഴ കുറവാണെങ്കില്‍ സപ്തംബറില്‍ കുറ്റാലത്ത് വെള്ളം കുറഞ്ഞേക്കാം. ചൂട് മുളകുബജിയും ഉഴുന്നുവടയും നിറഞ്ഞ തട്ടുകടകള്‍, കുളിരിന് പറ്റിയ ചൂടുള്ള വിഭവങ്ങള്‍. മെയിന്‍ഫാള്‍സിനു സമീപം സുഗന്ധവ്യജ്ഞനക്കടകള്‍.

സന്ദര്‍ശകരുടെ സഞ്ചാര മാർഗ്ഗങ്ങളിൽ വഴിതെറ്റിക്കുന്നു വെന്ന പരാതിയില്‍ ഇപ്പോൾ ഇവിടെ ഗൈഡുകളുടെ ലൈസന്‍സ് പിന്‍വലിച്ചിരിക്കുകയാണ്. അതുപോലെ തന്നെ കുറ്റാലം വെള്ളച്ചാട്ടം സന്ദർശനത്തിൽ വെള്ളച്ചാട്ടം ഒരു തരത്തിലും മലിനപ്പെടുത്താനും പാടുള്ളതല്ല.

കൊല്ലം ചെങ്കോട്ട റോഡില്‍ തെന്‍മലയില്‍ നിന്ന് ഏകദേശം 36 കിലോമീറ്ററുണ്ട് കുറ്റാലത്തിന്. കുറ്റാലം കണ്ട് തെന്‍മലയ്ക്ക് പോകാം , അല്ലെങ്കില്‍ കുറ്റാലത്ത് നിന്നുള്ള മടങ്ങിവരവില്‍ തെന്‍മലയുടെ അതിഥികളാവാം.

ദുബായ് മിറക്കിൾ ഗാർഡൻ | Dubai Miracle Garden

Not found

ദുബായ് മിറക്കിൾ ഗാർഡന്റെ ഒൻപതാം സീസൺ കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ നവംബർ 1 മുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്.

ദുബായ് മിറക്കിൾ ഗാർഡൻ പ്രവർത്തന സമയം:

 • ഞായർ മുതൽ വ്യാഴം വരെ: രാവിലെ 9.00 – രാത്രി 9.00 വരെ.
 • വെള്ളി: രാവിലെ 9.00 – രാത്രി 11.00 വരെ.
 • ശനി: രാവിലെ 9.00 – രാത്രി 10.00 വരെ.

മുതിർന്നവർക്ക് (12 വയസ്സിനു മുകളിൽ) 55 ദിർഹം, കുട്ടികൾക്ക് 40 ദിർഹം എന്നിങ്ങനെയാണ് പ്രവേശന ഫീസ്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും മുൻകൂർ ബുക്കിംഗ് നിർബന്ധമല്ല. നേരിട്ടെത്തുന്നവർക്ക് ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ടിക്കറ്റുകൾ ലഭിക്കുന്നതാണ്.

ഗ്ലോബൽ വില്ലേജ് ദുബായ്

ഇത്തവണത്തെ ഗ്ലോബൽ വില്ലേജിന് എന്തോ ഒരു മാന്ത്രിക വശ്യത ഉണ്ടായിരുന്നു.
സൂപ്പർ ഹീറോകളും ജോക്കറുമാരും ചേർന്ന് ഒരു കാർണിവൽ മൂഡിന്റെ എല്ലാ ചേരുവകളും കോർത്തിണക്കി ഗ്രാൻറ് ആയുള്ള ഉത്ഘാടനം ആയിരുന്നു 25 ആം വാർഷികം ആഘോഷിക്കുന്ന ഗ്ലോബൽ വില്ലേജിന് ഉണ്ടായിരുന്നത്.ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ സന്ദർശകർ ലോകത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെത്തുന്നതിനാൽ ഈ ഫെസ്റ്റിവൽ പാർക്ക് സംസ്കാരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു. ലണ്ടനിലെ ബിഗ് ബെൻ മുതൽ ഇറ്റലിയിലെ പിസയിലെ ചായുന്ന ഗോപുരം വരെ ചുറ്റിക്കറങ്ങാനും താജ്മഹലിന്റെ റൊമാന്റിക് പശ്ചാത്തലത്തിനെതിരെ സെൽഫികൾ എടുക്കാനും അല്ലെങ്കിൽ പുരാതന ഈജിപ്തിലേക്ക് മടങ്ങാനും സാധിക്കും.ഐക്കണിക് ഘടനകളുടെയോ പ്രാദേശിക വാസ്തുവിദ്യയുടെയോ രൂപത്തിലാണ് പവലിയനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റഷ്യയും കംബോഡിയയും വിയറ്റ്നാമും ഇത്തവണത്തെ ഗ്ലോബൽ വില്ലേജിലെ പുതിയ പവലിയനുകൾ ആണ്.

കൊല്ലം കണ്ടവന് ഇല്ലം വേണ്ട – വെൽക്കം ടു മൺറോ നൈസ് ടു മീറ്റ് യു

മൺറോ തുരത്ത്

യാത്രികനായ ഞാൻ ഓരോ പ്രാവശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ്. അതാണ് എനിക്ക് എന്റെ യാത്രകളിലൂടെ കിട്ടുന്നതും സ്നേഹമുള്ള യാത്രികരിലേക്ക് എത്തിക്കുന്നതും . എന്റെ നാടായ കൊല്ലം ജില്ലയിൽ പ്രകൃതിയുടെ ദൃശ്യ മനോഹാരിതയിൽ നിറഞ്ഞ് തുളുമ്പി നിൽക്കുന്ന അഷ്ടമുടിക്കായലിനും , കല്ലടയാറിനും ഇടയിലെ വാക്കുകൾക്കും വർണ്ണാനാതീതമായ ഒരു തുരത്ത് ഉണ്ട്. “മൺറോ തുരത്ത് ” അഥവാ സായിപ്പിന്റെ മൺറോ ദ്വീപ്.

മൺറോ തുരത്ത്

യാത്രികന്റെ യാത്ര മൺറോ ഒന്ന് മീറ്റ് അപ്പ് ചെയ്യാൻ പൂയപ്പള്ളി സ്വദേശി യാത്രികൻ Anu Achankunju , ചിത്രകലാക്കാരൻ Prem Jith ഒപ്പം. ഏകദേശം നാല് മണിയോടെ മൺറോ തുരത്തിലേത്തിയ യാത്രികരായ ഞങ്ങളെ വരവേറ്റത് ഇവിടുത്തെ ഇളം തണുത്ത കാറ്റായിരുന്നു. കേരളീയ ഗ്രാമങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായൊരു ദ്വീപാണ് മൺറോ തുരുത്ത്. മൺറോ തുരത്ത് ജലസമാധിയിലേക്ക് ചേർന്നതോടെ മൺറോ തുരത്ത് പൂർണമായും ഒരു ദ്വീപ് സമൂഹമായി മാറി എന്ന് വേണമെങ്കിലും നമ്മുക്ക് അനുമാനിക്കാം .

മൺറോ തുരത്തിന്റെ ഇതിഹാസ പഴമയിലേക്ക് വരു പ്രിയമുള്ള യാത്രികരെ ഒരു എത്തിനോട്ടം നടത്തിയേച്ചും വരാം. 18–ാം നൂറ്റാണ്ടിന്റെ മധ്യം, ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയം. അന്ന് തിരുവിതാംകൂർ ദിവാനായിരുന്നു കേണൽ മൺറോ സായിപ്പ്. തന്റെ അധികാര പരിധിയിലുള്ള ഒറ്റപ്പെട്ട് കിടന്നിരുന്നൊരു തുരത്ത് മലങ്കര മിഷണറി ചർച്ച് സൊസൈറ്റിക്ക് മത പഠന കേന്ദ്രം നിർമ്മിക്കാനായി വിട്ട് കൊടുത്തു. ദ്വീപിന് ദിവാന്റെ പേര് ആയിരുന്നു അന്ന് നൽകിയായിരുന്നത്. അങ്ങനെ പേരില്ലാതെ കിടന്നിരുന്ന ദ്വീപ് മൺറോ തുരുത്ത് എന്ന പേരിൽ പിന്നീട് ഇന്ന് വരെ അറിയപ്പെടാൻ തുടങ്ങി ഇതാണ് ഇതിഹാസ ചരിത്രം.

കായലും , ആറും, ഇടത്തോടുകളും, കയറും, കൃഷിയും നിറഞ്ഞ മൺറോക്കാരുടെ ജീവിതക്കാഴ്ചകളിലേക്ക് യാത്രികർക്ക് സ്വാഗതം എട്ടു തുരുത്തും എണ്ണിയാലൊടുങ്ങാത്ത ഇടത്തോടുകളും , കെട്ടുവള്ളവും ,ഗ്രാമീണതയും കൂടിച്ചേർന്ന മൺറോ തുരുത്തിന്റെ സൗന്ദര്യമാണ് കൺമുന്നിൽ നിറയെ. കാഴ്ചക്കാര്‍ക്ക് കൈതോടുകളിലൂടെ കൊതുമ്പു വള്ളത്തിലും, വലിയ കടത്ത് വള്ളങ്ങളിലും ചെറിയ ബോട്ടുകളിലുമായി തുരുത്തിന്റെ ഉള്‍ക്കാഴ്ചകളിലൂടെ യാത്ര പോകുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ എനിക്ക് പറയാൻ വയ്യ. അത് നിങ്ങൾ ഓരോ യാത്രികരും മൺറോയിൽ വന്ന് അനുഭവിച്ച് അറിയുക .

പ്രകൃതി ഒരുക്കിയ പച്ചപ്പിന്റെ പുതുപ്പിനുള്ളിൽ തുരുത്തുകളില്‍ സ്വപ്നത്തില്‍ എന്ന പോലെ നമ്മൾ യാത്രികർക്ക് ഇവിടെ ഒഴുകി നടക്കാം. ഈ യാത്രകളിലൂടെ തുരുത്തിനെ കൂടുതല്‍ കാണുവാനും അറിയുവാനും സാധിക്കും എന്നത് നൂറ് ശതമാനം ഞാൻ ഉറപ്പ് നൽകുന്നു. കൈത്തോടുകളിൽ വെള്ളം കുറവായതിനാൽ വള്ളം ഊന്നാൻ വള്ളത്തിന്റെ ക്യാപ്റ്റൻ ശ്രീ സുദർശനൻ ചേട്ടൻ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നത് പെട്ടെന്നാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. അദേഹം തന്റെ ജോലി പൂർണ്ണ ഉത്തരവാദിത്വത്തോടെയും മനസ്സോടു കൂടിയാണ് ചെയ്യുന്നത്.

സുദർശനൻ ചേട്ടന്റെ തോണി തുഴയലിന് പെട്ടെന്ന് വേഗത അല്പം കൂടി. ഒപ്പം ചുണ്ടിൽ ചേർത്തൊരു വള്ളപ്പാട്ടും. അത് ഒന്നു കൂടി ഞങ്ങളുടെ യാത്രയെ മനോഹരമാക്കി മാറ്റി. ചെറു കൈതോടുകള്‍ വഴി ഉള്ള യാത്രകള്‍ നീളുന്നത് കണ്ണിനു കുളിർമ നൽക്കുന്ന കാഴ്ചകളിലേക്ക് ആണ്. ചുറ്റും തെങ്ങിന്‍ തോപ്പുകള്‍ , ചെമ്മീന്‍ കെട്ടുകള്‍ അങ്ങനെ കാഴ്ചകള്‍ നീളുകയാണ്.

ഇടക്ക് കൈതോടുകൾക്ക് കുറുകെ ചെറിയ പാലങ്ങള്‍ കാണാം. അപ്പോള്‍ വള്ളതോട് ചേര്‍ന്ന് കുനിഞ്ഞു ഇരുന്നില്ലങ്കില്‍ തല പാലത്തില്‍ ഇടിക്കും. അങ്ങനെ കഥ പറയുന്ന കൈത്തോടുകളും ചെമ്മീൻ കെട്ടുകളും കടന്ന് മണക്കടവ് ഭാഗത്തേക്ക് തോണിയിലെ യാത്ര എത്തി ചേർന്നിരിക്കുന്നു. പണ്ടുകാലത്ത് കയറും കയറുൽപന്നങ്ങളും ധാരാളമായി ഉണ്ടാക്കിയിരുന്ന സ്ഥലമായിരുന്നു അത്രേ മൺറോ തുരുത്ത്.

കയറിന്റെ പേരിൽ ഗ്രാമത്തിന്റെ ഖ്യാതി കടലും കടന്നും പോയി അത്ര. പക്ഷേ അന്ന് സജീവമായിരുന്ന കയർ സഹകരണ സംഘങ്ങൾ സാമ്പത്തിക നഷ്ടം കാരണം അസ്തമിച്ചപ്പോൾ മൺറോയുടെ കയർ ചരിത്രം ഇപ്പോൾ മണ്ണോടു ചേർന്നിരിക്കുന്ന അവസ്ഥയാണത്രെ. ഇനി വലിയ വള്ളത്തിൽ കയറി നമുക്ക് കല്ലടയാറിലൂടെ തുഴഞ്ഞ് അഷ്ടമുടി കായലിലേക്ക് പോകാം. നമുക്ക് ഈ തോണി യാത്രയിൽ ആദ്യമായി കിട്ടുന്നത് കായലിനു നടുവില്‍ കണ്ടൽക്കാടുകളുടെ ഒരു കൂട്ടം കാഴ്ചയാണ്.

ഇവിടെ എന്ത് അത്ഭുതമായ ദ്യശ്യഭംഗിയാണ് പ്രകൃതിയും, കായലും ഒരുക്കിയിരിക്കുന്നത്. പക്ഷേ അഷ്ടമുടി കായലിലെ വേലിയേറ്റവും വേലിയിറക്കവും മണ്‍ട്രോ നിവാസികളുടെ ജീവിതത്തിന്‍റെ ഭാഗമാണത്രേ. പല വീടുകളിലും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം നിറയും. മണ്‍ട്രോയിലെ പല തുരുത്തുകളും ഇപ്പോള്‍ വാസയോഗ്യം അല്ലാതായിരിക്കുന്നതായി നമ്മുക്ക് ഈ യാത്രയിൽ കാണാവുന്നതാണ്. പല തുരുത്തുകളും ഇപ്പോള്‍ ഒരു ജലസമാധിയുടെ വക്കിലാണ് എന്ന് അനുമാനിക്കാം.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്വദേശികളും വിദേശികളുമടക്കം ധാരാളം യാത്രികരാണ് മൺറോതുരത്ത് ദ്വീപ് സമൂഹം ആസ്വദിക്കാൻ ദിനം പ്രതി എത്തുന്നത് . വെഡിങ്ങ് ഫോട്ടോഗ്രാഫിയുടെയും സിനിമാ ചിത്രീകരണങ്ങളുടെയും ഈറ്റില്ലം എന്ന് വേണമെങ്കിൽ മൺറോതുരത്തിനെ ഇപ്പോൾ വിശേഷിപ്പിക്കാം.

പേഴുംതുരുത്തിൽ യാത്ര അവസാനിക്കുമ്പോൾ കായലോളങ്ങളിൽ അസ്തമയചുവപ്പ് പടർത്തി സൂര്യൻ യാത്രികരോട് യാത്രപറയാനൊരുങ്ങി നിൽക്കുമ്പോൾ ദൂരെ ഇടത്തോടുകളിലെവിടെ നിന്നോ ഓളത്തിനൊപ്പം താളം പിടിക്കുന്ന നാടൻപാട്ട് കേൾക്കാം. ഇടിയക്കടവ് പാലം കടന്ന് തുരുത്തിന് പുറത്തേക്ക് യാത്രികൻ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ വീണ്ടും മൺറോ തുരത്ത് മണ്ണിനോട് ഒരു പ്രണയം പെട്ടെന്ന് പൊട്ടി മുളച്ചു. അസ്തമയ സൂര്യൻ കാണാമറയത്ത് എവിടെയോ പോയി ഒളിച്ചു. യാത്ര എന്ന പ്രണയിനിയെ ഞാൻ മൺറോ തുരത്തിലും കണ്ടില്ല. എന്റെ പ്രണയം പറയാനായി വീണ്ടും യാത്രികനായ ഞാൻ മൺറോയിലേക്ക് വരും. ഈ യാത്ര ശുഭം .

ഈ യാത്രയിൽ എടുത്ത് പറയേണ്ട ചില കാര്യങ്ങളിൽ ഒന്നാണ് മൺറോതുരുത്തിലെ കാഴ്ചകൾ. അത് പോലെ തന്നെ ഇവിടുത്തെ ഗ്രാമത്തിലെ നാടൻ വിഭവങ്ങൾ യാത്രികനായ എന്റെ നാവിനെ വല്ലാതെ പരവേശം കൊള്ളിച്ചു. വള്ളക്കാരൻ സജീവ് ചേട്ടന്റെ പുതിയ തോണിയുടെ നിർമ്മാണം – ഞാൻ ആദ്യമായാണ് ഒരു പുതിയ വള്ളം നിർമ്മിച്ചിരിക്കുന്നത് കാണുന്നത്. ഒരു പാട് യാത്ര അനുഭവ സമ്പത്ത് നല്കിയ ഒരു യാത്ര തന്നെയാണ്. മൺറോതുരത്തിൽ എത്തിച്ചേരാൻ – കൊല്ലത്തു നിന്നും റോഡ്മാര്‍ഗം മൺറോയില്‍ എത്താം. യാത്രികർക്കായി ഹോം സ്റ്റേ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

തിരുനെറ്റിക്കല്ല് – സ്വർഗ്ഗക്കാഴ്ചകളുമായി കണ്ണൂർ ജില്ലയിലെ തിരുനെറ്റിക്കല്ല്

തിരുനെറ്റിക്കല്ല്
kannur

കണ്ണൂർ ജില്ലയിലെ ജോസ്ഗിരിയിൽ ഒരു മലയുണ്ട് തിരുനെറ്റിക്കല്ല് മല. ഈ യാത്രയുടെ ഉയരങ്ങളിലേക്കാണ് ഇന്ന് എന്റെ പ്രിയപ്പെട്ട സ്നേഹിതരെ ഞാൻ കൂട്ടി കൊണ്ട് പോകുന്നതും പരിജയപ്പെടുത്തുന്നതും അതെ ഒരു സാഹസിക ട്രക്കിങ് യാത്രയുടെ കഥ.

സ്വപ്നങ്ങളെ സഞ്ചിയിലാക്കി നഗരം വിട്ട് ഗ്രാമങ്ങളിലെക്കൊരു യാത്ര എന്ന് പറയുന്നതായിരിക്കും ശരിയായ കാര്യം. എന്റെ ജീവൻ ഈ യാത്രകളാണ് യാത്രകളാണ് എന്നെ ജീവിപ്പിക്കുന്നതും. ഒരു പാട് തവണ എഴുത്തുകളിലൂടെ കണ്ണൂരിലെ പ്രകൃതി മനോഹരമായ കണ്ട് കാഴ്ചകൾ എഴുതാൻ ശ്രമിക്കുമ്പോഴും, സ്നേഹ സമ്പന്നരുടെ നാട് തന്നെയാണ് കണ്ണൂർ എന്ന് ഈ നിമിഷം ഞാൻ എടുത്തു പറയുന്നു. കാരണം തെയ്യത്തിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന നാട് എന്റെ നാട് കണ്ണൂർ.

കണ്ണുർ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നാണ് ജോസ്ഗിരിയും സമീപ ഗ്രാമപ്രദേശങ്ങളും. വളരെ മനോഹരമായ കാലാവസ്ഥയാണിവിടം. കർണാടകയുടെ അതിർത്തി ഗ്രാമം കൂടിയാണിവിടം.തികച്ചും ഗ്രാമന്തരീക്ഷം നിറഞ്ഞ സ്ഥലം. കണ്ണൂർ എത്തിയാൽ ഈ നാട് കാണാതെ മടങ്ങണത് അത്ര ശരിയല്ല. അങ്ങനെയാണ് പ്രിയപ്പെട്ട സുഹൃത്ത് പയ്യന്നൂർ സ്വദേശിയും വെഡിങ് ഫോട്ടോഗ്രാഫറുമായ Akhil Sreedhar ഉം ഞാനും തിരുനെറ്റിക്കല്ലിനെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്.

ജോസ്ഗിരി മെയിൻ റോഡിൽ നിന്ന് കുറച്ച് ദൂരം ഓഫ് റോഡു വഴിയാണ് തിരുനെറ്റിയിലേക്ക് പോകുന്നത്. റോഡ് മോശമാണ്. ടുവീലർ പതുക്കെ ഓടിച്ച് കുത്തനെയുള്ള കയറ്റം കയറാവുന്നതാണ്. ഒരു ഓഫ് റോഡ് റൈഡിങ്ങിനു പറ്റിയിടമാണിവിടം.

ഞങ്ങളുടെ ടുവീലർ ഏദൻ ഹിൽ റിസോർട്ട് ഓർഗാനിക് ഫാമിന് താഴെ പാർക്ക് ചെയ്ത് വെച്ചിട്ട് വീണ്ടും കുത്തനെയുള്ള കയറ്റം കയറണം. പൊട്ടി പൊളിഞ്ഞ റോഡിലെ ഉരുളൻ കല്ലുകളെയും സഹയാത്രികരായി കൂട്ടു പിടിച്ച് ഞങ്ങൾ കയറ്റം കയറി. ഓരോ ശ്വാസോ ശ്വാസവും പ്രക്യതിയോട് അലിഞ്ഞ് ചേർന്ന നിമിഷം ജോസ്ഗിരിയിൽ ഇപ്പോഴും പാറി പറക്കുന്നുണ്ടാവും.

tirunettikkallu kannur

തിരുനെറ്റിക്കല്ലിനെ ലക്ഷ്യമാക്കി നടന്നു. കണ്ണത്താ ദൂരത്ത് ദാ രണ്ട് പടുകൂറ്റൻ കല്ലുകൾ കാണാം. അങ്ങനെ യാത്രയുടെ ലക്ഷ്യസ്ഥാനത്ത് എത്തി. മലയുടെ ഏറ്റവും മുകളിൽ നിന്ന് കാണുകയാണ് ഒരു കൊച്ചു ഗ്രാമം. കോടമഞ്ഞിൽ പച്ച പുതപ്പ് പുതഞ്ഞു കിടക്കുന്ന ഒരു ഗ്രാമം കൺമുൻമ്പിൽ.. ഹാ എന്ത് ഭംഗി..

കോടമഞ്ഞ് ഇടയ്ക്കിടെ മാറി മറയുമ്പോൾ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാം. കോടമഞ്ഞും , കാറ്റും മലയുടെ സൗന്ദര്യത്തിന് ഇടയ്ക്കിടെ മാറ്റ് കൂട്ടുന്നു. നീലാകാശം തൊട്ടുനിൽക്കുന്ന മലയുടെ മുകളിൽ നിന്നാൽ ചുറ്റുപാടുമുള്ള മലനിരകൾ വെറൊരു വിസ്മയക്കാഴ്ചയാണ് നമ്മുക്ക് പ്രധാനം ചെയ്യുന്നത് .

തിരുനെറ്റിക്കല്ല്

കഥകളിലൂടെ വായിച്ചും കേട്ടറഞ്ഞതുമായ തിരുനെറ്റികല്ലിനെ നേർകാഴ്ചയിൽ കണ്ട് തൊട്ടറിഞ്ഞപ്പോൾ എന്റെ ഹൃദയം സന്തോഷം കൊണ്ട് വിയർപ്പു മുട്ടി. രണ്ട് പടുകൂറ്റൻ കല്ലുകൾ ചാരി വെച്ചിരിക്കുന്നതുപോലെ തോന്നും തിരുനെറ്റി കല്ല് കണ്ടാൽ. അടുത്ത് ചെറിയ ചിന്നി തെറിച്ച കല്ലുകളും കുറച്ച് മാറി വലിയൊരു കൂറ്റൻ കല്ലും കാണാം. ഇതാണ് തിരുനെറ്റി കല്ല്

പടുകൂറ്റൻ കല്ലിനെ ലക്ഷ്യമാക്കി നടന്നു. ഈ കല്ലിന് മുകളിൽ കയറാൻ ഒരു ഏണി സ്ഥാപിച്ചിട്ടുണ്ട്. ഏണിയിലൂടെ മുകളിൽ എത്തുമ്പോൾ അതി ശക്തമായ കാറ്റാണ് ആഞ്ഞ് വീശുന്നത്. അതിനാൽ ഈ കല്ലിന് മുകളിൽ കയറുന്നവർ സ്വയം സുരക്ഷ ആദ്യമേ ഉറപ്പ് വരുത്തണം.

ഈ കല്ലിന് എന്തോ ഒരു പ്രത്യേകതയുണ്ട്. കാരണം കല്ലിന് മുകളിൽ ഒരു കുരിശ് സ്ഥാപിച്ചിട്ടുണ്ട് . ഇത് ഒരു അത്ഭുതമായി തോന്നി. എന്തായാലും മാനവരാശിയുടെ രക്ഷക്കായി “യേശു ദേവാ അങ്ങ് നന്മയുടെ ലോകത്തിലേക്ക് ഞങ്ങൾക്ക് ഓരോത്തർക്കും താങ്ങും തണലുമാകുവാൻ കരുണ ഉണ്ടാകണമേ” എന്ന് ഞാനും പ്രാർത്ഥിച്ചു.

ചുറ്റും ഉള്ള കാഴ്ചകൾ കണ്ട് നയന നേത്രങ്ങൾ ഇമ്മ വെട്ടാതെ ഗ്രാമഭംഗി നുകരുകയാണ്. സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ അത് അനുഭവിച്ച് അറിയുക തന്നെ വേണം. വർണ്ണരാജികൾ വിടരും വാനിൽ വെള്ളി മേഘങ്ങൾ ഒഴുകും രാവിൽ കോടമഞ്ഞിൻ പുതപ്പുനുള്ളിൽ, പറവായി പറന്ന് ഉയരുകയാണ് വാനിൽ… ഓരോ യാത്രകളും ഒരു പാട് കഥകൾ പറയുന്നുണ്ട്. പ്രകൃതിയുടെ വർണ്ണനാതീതമായ കാഴ്ചകൾ സമ്മാനിക്കാറുണ്ട്.

സ്നേഹ താരകൾ വാണിടം മണ്ണിലൂടെ ഞാൻ വീണ്ടും സ്നേഹ വീഥിയിലൂടെ യാത്ര പോയതാണ് ഈ എഴുത്തിടം. അസ്തമയം കൺ പാർത്ത് കൂട്ടിൽ ചേക്കറുന്നുണ്ട്. ദൂരങ്ങൾ കൊതിയ്ക്കുന്ന ദേശാടനക്കിളികൾ… അതെ, ഓരോ അസ്തമയ സൂര്യനും ഒരായിരം കഥകൾ പറയുവാനുണ്ട്. സ്നേഹത്തിന്റെ , സാഹോദര്യത്തിന്റെ, അതിജീവനത്തിന്റെ, വിരഹത്തിന്റെ , പച്ചയായ മനുഷ്യന്റെ, ഒരു പാട് യാത്രകളുടെ അതിലുപരി നാളത്തെ ഉദയത്തിന്റെ ഒരായിരം കഥകൾ.

 • tirunetikkallu
 • josegiri restaurant near me
 • josegiri restaurant

പ്രകൃതിയോട് ഇണങ്ങിയും, പിണങ്ങിയും യാത്രകൾ ചെയ്യുമ്പോഴുള്ള സുഖം അത് ഒന്ന് വെറെ തന്നെയാണ്. അത് എഴുതി തീർക്കാൻ പോലും എനിക്ക് കഴിയുന്നില്ല. സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാരകേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ തിരുനെറ്റി. ഇവിടെ വരുന്നവർക്ക് നാവിൽ രുചിയേറും നാടൻ വിഭങ്ങളും ഒരുക്കി വെച്ച് ഏദൻ റിസോർട്ടിന്റെ തിരുനെറ്റി തട്ടുകടയും. സാഹസിക യാത്രികരെ മാടി വിളിക്കുകയാണ് തിരുനെറ്റി കല്ല്

 • arun anchal 1
 • kurishumala kannur

തിരുനെറ്റികല്ല് എത്തിചേരാനുള്ള മാർഗ്ഗം : (കണ്ണൂർ – പയ്യന്നൂർ – ചെറുപുഴ വഴി ജോസ്ഗിരി) ജോസ്ഗിരി മെയിൻ റോഡിൽ നിന്ന് ഓഫ് റോഡു വഴിയാണ് തിരുനെറ്റിയിലേക്ക് പോകുന്നത്. റോഡ് വളരെ മോശമാണ്. ടുവീലർ പതുക്കെ ഓടിച്ച് കുത്തനെയുള്ള കയറ്റം കയറാവുന്നതാണ്. ഒരു ഓഫ് റോഡ് റൈഡിങ്ങിനു പറ്റിയിടമാണിവിടം. പക്ഷേ ഓരോ ചുവടുവെയ്പ്പും മുൻ കരുതലോടെ മാത്രമായിരിക്കണം. യാത്ര വരുന്നവർ കഴിവതും സൂര്യാസ്തമയത്തിന് മുൻമ്പ് ഇവിടെ നിന്ന് യാത്ര തിരിക്കുക.

ദയവായി ശ്രദ്ധിക്കുക യാത്രികരെ

രാത്രി സമയങ്ങളിൽ ഇതു വഴിയുള്ള യാത്ര ഒഴുവാക്കുക. ആന ശല്യവും, കാട്ടു പന്നിയുടെ ശല്യവുമുണ്ട്. നമ്മൾ ഓരോത്തരും ചിന്തിക്കുക, ഓരോ യാത്രകളും കരുതലോടെയും സുരക്ഷിതമായും നമ്മുക്ക് ഓരോത്തർക്കും പോയി വരാം.

ദുബായിലെ മഴക്കാട് | Green Planet Dubai | ഗ്രീന്‍ പ്ലാനറ്റ് ദുബായ്

Green Planet Dubai : അംബരചുംബികളായ കെട്ടിടങ്ങളുടെ കാടാണ് ദുബായ് നഗരം. ഈ കോണ്‍ക്രീറ്റ് കാടിലെ ഒരു കെട്ടിടത്തിനുള്ളില്‍ ‘ഗ്രീന്‍ പ്ലാനറ്റ്’ എന്ന പേരില്‍ മഴക്കാടുണ്ടാക്കിയിരിക്കുകയാണ് ദുബായിലെ സിറ്റി വാക്ക് ഷോപ്പിങ് മാള്‍. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന സസ്യങ്ങളെയും ജന്തുക്കളെയും പരിചയപ്പെടാനായി അത്ഭുത കോണ്‍ക്രീറ്റ് കൂടാരത്തിനുള്ളില്‍ അവസരമുണ്ട്.കുറഞ്ഞുകൊണ്ടിരിക്കുന്ന മഴക്കാടുകളുടെയും അവയില്‍ വളരുന്ന ജന്തു സസ്യജാലങ്ങളുടെയും പ്രസക്തിയെക്കുറിച്ചാണ് ഗ്രീന്‍ പ്ലാനറ്റ് സന്ദര്‍ശകരെ ഓര്‍മപ്പെടുത്തുന്നത്. മഴക്കാടുകളില്‍ കണ്ടുവരുന്ന കൂറ്റന്‍ മരമാണ് ഗ്രീന്‍ പ്ലാനറ്റിന്റെ കേന്ദ്ര ബിന്ദു. യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കോണ്‍ക്രീറ്റിലാണ് മധ്യഅമേരിക്കയില്‍ കണ്ടുവരാറുള്ള പഞ്ഞിമരമെന്ന പേരില്‍ നമുക്ക് പരിചിതമായ കപോക് മരം തീര്‍ത്തിരിക്കുന്നത്.

താഴത്തെ നിലയില്‍ ജലജീവികളുടെ ആവാസവ്യവസ്ഥയാണ് പരിചയപ്പെടുത്തുന്നത്.ചില്ലുപെട്ടിക്കുള്ളില്‍ നൂറ് കണക്കിന് ജലജീവികള്‍. നാലാം നിലയില്‍ ആകാശത്ത് പാറി പറന്ന് വളരുന്ന പക്ഷികളുടെ കാഴ്ചകള്‍ കാണാം. ഓരോ നിലകളിലെയും കാഴ്ചകള്‍ ചുറ്റിക്കാണാവുന്ന തരത്തിലാണ് നടപ്പാതകളുടെ നിര്‍മാണം. മരത്തിനടിയിലൂടെയും ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന കയറുപാലത്തിലൂടെയും മഴക്കാടിന്റെ സൗന്ദര്യം ആസ്വദിക്കാം. കുട്ടികള്‍ക്ക് കാടുകളെക്കുറിച്ചും അതിലെ ജീവജാലങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ഗൈഡഡ് ടൂറുകളുമുണ്ട്. ദുബായിലെ പ്രശസ്ത ഡെവലപ്പറായ Meraas ജുമൈറയിലൊരുക്കിയ സിറ്റി വാക്ക് ഷോപ്പിങ് കേന്ദ്രത്തിലാണ് കൂറ്റന്‍ കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ മഴക്കാടൊരുങ്ങിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 110 ദിര്‍ഹവും കുട്ടികള്‍ക്ക് 89 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ പത്ത് മുതല്‍ രാത്രി 6 വരെയാണ് പ്രവേശനം.

Green Planet Dubai is situated in the City Walk Dubai. The City Walk is a very popular landmark and can be accessed with ease.

Accessibility : Green Planet is wheelchair-friendly.

Restrictions : Food, beverages, and smoking are strictly not allowed in The Green Planet. You cannot bring tripods into The Green Planet. Flash photography is also not allowed here.

The Green Planet offers an immersive experience of walking through a South American rain forest without leaving the Arabian Peninsula. The unique ecology of the neotropics is sustained under a glass bio dome, replicating the unique geology and ecology of the world’s rain forests with representative bird and animal species co-existing in a hybrid environment. The bio dome and was conceptualized as a living, breathing ecosystem that brings together the experience of nature and the science of nature. Functioning as a living classroom, each step forward takes visitors deeper into the tropics and closer to over 3,000 species of exotic plants and animals that live herein The Green Planet bio dome.

The central feature of The Green Planet is a life size artificial tree – an Emergent Giant. At 25 meters (82 feet) tall, it is the world’s largest life sustaining artificial tree! On a multi-leveled journey, visitors learn about the unique adaptations of rain forest plants and animals. Visitors first encounter the tree when they enter into the flooded forest level, where they are greeted by a floor to ceiling aquarium full of tropical fish that swim among aerial roots of strangler figs. An elevator to the treetop allows visitors to explore birds, butterflies and other canopy dwellers. Exotic plants, like epiphytes and orchids growing from the tree’s huge sinuous limbs, surround visitors while they spiral their way down the tree along a path of discovery. For adventurous visitors, a suspension bridge out to the tree’s trunk offers a panoramic perspective of the habitat below and eye level views free-flying birds.

A water cascade draws the eye to the densely planted forest floor. At ground level, visitors come in contact with the tree’s giant buttress roots, and encounter crocodile lizards, tree boas, spiders and colonies of worker ants. Mammals are also well represented; a well cared for sloth emerges periodically under the watchful eye of her caretakers to surprise and greet visitors. Educational programs aligned with the learning objectives of local schools maximize the guest student’s experience and utilize a variety of spaces. The butterfly balcony, flooded forest tunnel, water cascade and pool, tree house, and walk through log all provide hands-on learning opportunities. All ages can experience close encounters rain forest animals and learn about ecological relationships, processes and conservation at age appropriate levels.

59 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

ഇന്ത്യക്കാർക്ക് വിസ

ലോകത്തിലെ 59 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം. എന്നാല്‍ വിസ ഫ്രീയല്ല.

എല്ലാ രാജ്യങ്ങളും ചില രാജ്യങ്ങളില്‍ അവിടെ എത്തിയ ശേഷം വിസ എടുക്കാം, ചില സ്ഥലത്ത് ഇ-വിസയാണ്.

വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഈ രാജ്യങ്ങള്‍ ഏതോക്കെയെന്ന് നോക്കാം.

Bahrain – eVisa

visa free 1

Bhutan – No Visa

Bolivia – Visa on Arrival

Cambodia – Visa on Arrival

Cape Verde – Visa on Arrival

Comoros -Visa on Arrival

Cote d’Ivoire – eVisa

Djibouti – Visa on Arrival

Dominica – No Visa

Eucador – No Visa

El Salvador – No Visa

Ethiopia – Visa on Arrival

Fiji – No Visa

Gabon – eVisa

Georgia – eVisa

Grenada – No Visa

Guinea-Bissau – Visa on Arrival

Guyana – Visa on Arrival

Haiti – No Visa

Indonesia – Visa on Arrival

Jamaica – No Visa

Jordan – Visa on Arrival

Kenya – eVisa

Laos – Visa on Arrival

Madagascar – Visa on Arrival

Maldives – Visa on Arrival

Mauritania – Visa on Arrival

Mauritius – No Visa

Micronesia – No Visa

Moldova – eVisa

Myanmar – eVisa

Nepal – No Visa

Palau – Visa on Arrival

Rwanda – eVisa

Saint Kitts and Nevis – No Visa

Saint Lucia – Visa on Arrival

Saint Vincent and the Grenadines – No Visa

Samoa – Permit on Arrival

São Tomé and Príncipe – eVisa

Senegal – Visa on Arrival

Seychelles – Visa on Arrival

Somalia – Visa on Arrival

Sri Lanka – No Visa but special permit required

Tanzania – Visa on Arrival

Thailand – Visa on Arrival

Togo – Visa on Arrival

Timor-Leste – Visa on Arrival

Trinidad and Tobago – No Visa

Tuvalu – Visa on Arrival

Uganda – Visa on Arrival

Vanuatu – No Visa

Zambia – eVisa

Zimbabwe – eVisa

Bhutan – No Visa

Hong Kong – No Visa

Antartica -Visa on Arrival

South Korea – No Visa

FYRO Macedonia – No Visa

Svalbard – No Visa

Montserrat – No Visa

Turks & Caicos Islands – No Visa

ലണ്ടനിലേക്ക് ഒരു റോഡ് യാത്ര

delhi to london bus

ലണ്ടനിലേയ്ക്ക് ഇന്ത്യയിൽ നിന്നും 20000 കിലോമീറ്റർ ബസ് യാത്ര.

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നല്ലേ ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത്. എങ്കിൽ തുടർന്ന് വായിക്കൂ…

ലണ്ടൻ – കൽക്കട്ട – ലണ്ടൻ ബസിന്റെ പഴയ കാല ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായത് സഞ്ചാരി സുഹൃത്തുക്കൾ ഓർക്കുന്നുണ്ടാകുമല്ലോ. അതുപോലെ ഒരു ട്രിപ്പിന് ഇപ്പോൾ അവസരം ഒരുങ്ങിയിരിക്കുകയാണ്.

ഭൂഖണ്ഡാന്തര റോഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്ന പ്രസിദ്ധമായ അഡ്വഞ്ചർ ഓവർലാന്റ് കമ്പനിയാണ് ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് ബസ് യാത്ര സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും ഇന്ത്യ- ലണ്ടൻ കാർ ട്രിപ്പുകൾ ഈ കമ്പനി നടത്തിവരുന്നുണ്ട്. ഡൽഹിയിൽ നിന്നാണ് ബസ് പുറപ്പെടുക. 18 രാജ്യങ്ങളിലൂടെ 70 ദിവസമെടുത്താണ് ലണ്ടനിൽ എത്തിച്ചേരുക. 2021 മെയ് മാസത്തിലാണ് ട്രിപ്പ് സംഘടിപ്പിക്കുന്നത്. വിശദമായ ഐറ്റിനററി കമ്പനി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബസിന്റെ പ്രതീക്ഷിക്കുന്ന ഇന്റീരിയർ ചിത്രങ്ങളും അതോടൊപ്പമുണ്ട്.

india to london route

4 പാദങ്ങളിലായുള്ള യാത്ര മുഴുവനായോ നിങ്ങളുടെ താത്പര്യമനുസരിച്ച് ഇഷ്ടമുള്ള പാദങ്ങളിലോ പങ്കെടുക്കാം. യാത്രക്കാർക്ക് Delhi- London ഉം London – Delhi ഈ രണ്ട് ഓപ്ഷനും ലഭ്യമാണ്

Leg 1 South East Asia 11N 12D

Leg 2 China 15N 16D

Leg 3 Central Asia 21N 22D

Leg 4 Europe 15N 16D

india to london route cost

മുഴുനീള യാത്രയ്ക്ക് ഉദ്ദേശം 15 ലക്ഷത്തോളം ഇന്ത്യൻ രൂപ ചിലവ് വരും.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://bustolondon.in/

ചിത്രങ്ങൾക്ക് കടപ്പാട്: www.bustolondon.in

പുനർജ്ജന്മം തേടി ഒരു ജോർദാൻ യാത്ര

JORDAN 01

ഓരോ യാത്രകളും പുതിയ ജന്മം പിറവിയെടുക്കുന്ന പോലെയാണ്. അങ്ങനെയൊരു പുനർജന്മംകൊതിച്ചുള്ള ഒരു യാത്രയായിരുന്നു  എന്‍റെ  പ്രിയ സഹപ്രവർത്തകർക്കൊപ്പം നടത്തിയ ജോർദാൻ യാത്ര. പതിവു യാത്രകളിൽ നിന്നും തികച്ചും വ്യത്യസ്തം. കൂടെയുണ്ടായിരുന്നവർ വിവിധരാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫ്രഞ്ചുകാരിയായ എന്‍റെ ബോസ് മറിയം, സഹപ്രവർത്തകയായ അൾജീയക്കാരി യാസ്മിനയും …ദുബായിലെ തിരക്കുപിടിച്ച ജോലിയും അതിന്‍റെ  വിരസതയുമെല്ലാം മാറ്റി വെച്ച് ഒരു യാത്ര പോകാം എന്നതീരുമാനം വളരെ പെട്ടെന്നാണ് ഉണ്ടായത്. പോകാവുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള ചർച്ച അവസാനിച്ചത്മനോഹരമായ ജോർദാനിലും ….

JORDAN 01 1

എന്‍റെ  പത്താമത്തെ വിദേശയാത്രക്കുള്ള ഒരുക്കം മനസ്സിൽ നേരത്തെതുടങ്ങിയിരുന്നു. അത് അറബിരാഷ്ട്രമായ ജോർദ്ദാനിലേക്കായിരിക്കുമെന്ന് കരുതിയില്ല. ഞങ്ങൾ ആ സ്വപ്ന ലോകത്തേക്ക് ചിറക് ഉയർത്തിപറക്കാൻ ദുബായ് വിമാനത്താവളത്തിലെത്തി. രാത്രി 9.30 ന് ഞങ്ങൾ ജോർദ്ദാനിലെ അമ്മാനിലെത്തി ച്ചേർന്നു. അവിടെ ഞങ്ങളെ സ്വീകരിക്കാനായി ലൈലയെന്ന ജോർദ്ദാൻ സുന്ദരി കാത്തുനിൽപ്പുണ്ടായിരുന്നു. ഞങ്ങളുടെമൂവർ സംഘത്തിലേക്ക് മറ്റൊരാൾ കൂടി കടന്നു വന്നതോടെ യാത്രയ്ക്ക് അല്പം ഹരം കൂടിയ പോലെ. ജോർദ്ദാനിലെ ഇളം കാറ്റ് ഞങ്ങൾക്ക് സ്വാഗതമേകി. ലൈലയുടെ കാറിൽ നേരത്തെ ബുക്ക് ചെയ്തിരുന്ന റമദഹോട്ടലിലേക്കായിരുന്നു ഞങ്ങളുടെ ആദ്യ യാത്ര. വിജനമായ പാതയിലൂടെ നക്ഷത്രങ്ങളുടെ അകമ്പടിയോടെകാർ നീങ്ങുമ്പോൾ ഏതോ ഒരു അറബിഗാനം കാതിൽ ഒഴുകിയെത്തിയിരുന്നു. കാർ ഹോട്ടലിൽഎത്തിയപ്പോഴെക്കും നിദ്രപൂകാനുള്ള സമയാമായി തുടങ്ങിയിരുന്നു. പക്ഷെ ഞങ്ങൾ നാലുപേരുംനിദ്രാദേവിയെ അകറ്റി നിർത്തി. സല്ലാപത്തിനിടയിൽ എപ്പോഴോ മയങ്ങിപ്പോയി.

 • REJULA 3
 • JORDAN 4
 • JORDAN TRIP

പതിവ്പോല്ലേ രാവിലെ 5.30 ആവുമ്പോഴേക്കും ഞാൻ ഉണർന്നു. ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നതുംഎന്നെ കാത്തു നിന്ന തണുപ്പ് എന്നെ പൊതിഞ്ഞു. പക്ഷെ എന്നെ ഞെട്ടിച്ചത് അതൊന്നുമായിരുന്നില്ല. കോഴിക്കൂവുന്ന ശബ്ദം … മനോഹരമായ എന്റെ നാട്ടിലെ ആ പഴയ പ്രഭാതം മനസ്സിലൂടെ കടന്നു പോയി. നാട്ടിൻപുറങ്ങളിൽ മാത്രം കേട്ടു പരിചയമുള്ള ശബ്ദം അങ്ങകലെ ഈ ജോർദ്ദാനിലും… ഒരുപ്രഭാതസവാരിയാകാമെന്നു കരുതി ടെറസിലേക്ക് നടന്നു. അവിടെ നിന്നും നോക്കിയാൽ ശാന്തമായി ഉറങ്ങുന്നചാവുകടൽ കാണാം.ലോകത്തെവിടെയായാലും സൂര്യോദയം വർണ്ണനാതീതമാണ് .
പ്രാതൽ കഴിച്ചതിനു ശേഷം ചാവുകടൽ ആയിരുന്നു ആദ്യ ലക്ഷ്യം. കൊണ്ടു പോകാൻ ബസ്സ് വരാമെന്ന്പറഞ്ഞിരുന്നുവെങ്കിലും ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. കൂട്ടിന് കുറച്ച് ചൈനക്കാരമുണ്ടായിരുന്നു. 20 മിനിറ്റ്യാത്ര, ഞങ്ങൾ ചാവുകടലിന്റെ തീരത്തെത്തി. കടലിന്‍റെ സൗന്ദര്യം ആവോളം ആവോളം ആസ്വദിച്ചു. പിന്നീട് നീന്തൽ അറിയാത്തതിന്‍റെ  യാതൊരു അഹങ്കാരവുമില്ലാതെ ഞാൻ ചാവുകടലിന്‍റെ  (Dead Sea) ആഴങ്ങളിലേക്കിറങ്ങി .

ചാവുകടലിൽ മുങ്ങി താഴ്ന്നു പോകുകയില്ല എന്ന കേട്ടറിവിന്‍റെ അടിസ്ഥാനത്തിലാണ് ഞാനീ സാഹസത്തിന് മുതിർന്നത്. കേട്ടത് സത്യം തന്നെയായിരുന്നു. കുറേ സമയംവെള്ളത്തിൽ പൊങ്ങി കിടന്നപ്പോഴാണ് ചാവുകടലിലെ ചളി സൗന്ദര്യം വർദ്ധിപ്പിക്കുന്ന അത്ഭുതവസ്തുവാണെന്ന് ഓർമ്മ വന്നത്. പിന്നെ ഒട്ടും അമാന്തിച്ചില്ല. സ്ത്രീ സഹജമായ സൗന്ദര്യ സങ്കല്പത്തിലേക്ക്മാറാൻ ഞാനും ചളി വാരിതേച്ചുപിടിപ്പിച്ചു.

wp4288410WhatsApp Image 2020 08 10 at 6.16.51 PMപെട്ടെന്നാണ് ഒരു മലയാളിയുടെ തെന്ന് തോന്നിപ്പിക്കുന്ന ഒരുചേച്ചിയെ കണ്ടത് .ഞാൻ വേഗം അടുത്ത് ചെന്ന് സംസാരിച്ചു. ജോർദ്ദാനിലെ ചാവുകടലിൽ രണ്ടു മലയാളികൾ. പറഞ്ഞറിയിക്കാനാവാത്ത ഒരാനന്ദം കടൽ കാറ്റിനൊപ്പം മനസ്സിലും വീശി തുടങ്ങി.
ഹോട്ടൽ റമദയോട് വിട പറഞ്ഞ് പെട്രയിലേക്കായിരുന്നു അടുത്ത യാത്ര. പോകുന്ന വഴിയിൽ ജറുസലേംബോർഡറിനടുത്ത് ഒരു മണിക്കൂർ ചിലവിടാൻ തീരുമാനിച്ചു. അവിടെ ഒരു ബസ്സുനിറയെ തിരുവല്ലയിൽനിന്നും വന്ന തീർത്ഥാടക സംഘം. ഒരു മലയാളിയിൽ നിന്നും പല മലയാളികളിലേക്ക്.

 • JORDAN ROCKS
 • REJULA

പെട്രയിലുള്ള ഹോട്ടലിൽ എത്തി വേഗം ഒരു നീരാട്ടു നടത്തി. അപ്പോഴെക്കും രാത്രിയായി. ജോർദ്ദാനിലെനിശാ സൗന്ദര്യം ആസ്വദിക്കാൻ തിടുക്കമായി. കൂടെ ഉള്ളവർക്ക് ഷീഷവലിക്കാനുള്ള ആഗ്രഹവും ആതിടുക്കത്തിനു പിന്നിലുണ്ടായിരുന്നു. അവിടെ കണ്ട ഒരു ഭക്ഷണ ശാലയിൽ നിന്നും ഷവർമ്മ കഴിച്ചു. യാത്രയുടെ രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് ഷീഷയുടെ ചെറിയ ലഹരി ആസ്വദിച്ചുകഴിയുമ്പോഴെക്കും രാത്രി ഒരു മണി കഴിഞ്ഞിരുന്നു.

ഇന്നും നേരത്തെ ഉണർന്നു. ജനൽ തുറന്നപ്പോൾ തണുത്ത കാറ്റ് എന്നെ പുണർന്നു. പെട്രയിലേക്കുള്ള അടുത്തയാത്ര. 10 J d കൊടുത്ത് ടിക്കറ്റ് വാങ്ങി അകത്ത് കയറിയപ്പോൾ ദൈവം വരച്ചു വെച്ച പോലെയുള്ളകലാസൃഷ്ടികൾ എന്നെ അൽഭുതപ്പെടുത്തി. എല്ലാം ഒന്നിനൊന്ന് മെച്ചo. കലയുടെ അത്ഭുത ലോകത്ത്എത്തിപ്പെട്ട പോലെ ആ മാസ്മരിക ലോകത്തു നിന്നും അകത്തേക്കുള്ള കവാടത്തിലെത്തിയപ്പേൾ കണ്ണിൽഓക്കേ സുറുമയെഴുതിയ ജിപ്സികൾ ഓടിയടത്തു വന്നു.

SOLO TRIP JORDAN

അവരുടെ കൂടെ കുതിരകളും കഴുതകളുംഉണ്ടായിരുന്നു. അവയുടെ പുറത്ത് കയറി സവാരി നടത്തുകയോ പടമെടുക്കുകയോ ചെയ്യാം. ഞങ്ങളെല്ലാവരും ഫോട്ടോക്കു വേണ്ടി ഒത്തുകൂടി. കാഴ്ചകൾ കണ്ട് നീങ്ങുന്നതിനിടയിൽ എന്‍റെ കൂടെയുള്ളവർ ഒരു പാട് ദൂരം മുന്നിലെത്തിയത് ഞാനറിഞ്ഞില്ല. അവിടുത്തെ കഴുത ടാക്സിക്കുള്ള പണംകരുതിയതുമില്ല . എന്‍റെ  ദയനീയാവസ്ഥ കണ്ടിട്ടാകണം ഒരു ടാക്സിക്കാരൻ എന്നെ പുറത്തേക്കുഎത്തിക്കാൻ തയ്യാറായി . ദൈവം ദൂതൻമാരെ നമ്മുടെ നിസ്സഹായാവസ്ഥയിൽ പറഞ്ഞയക്കുമെന്നത്സത്യമാണെന്ന് ആ നിമിഷമെനിക്കു തോന്നി. ജോർദാനിൻ യൂവാവ് അവന്‍റെ  പ്രിയ വാഹനമായ കഴുതയെ കണ്ട്രോൾ ചെയിതു കൊണ്ട് താനെ ഇംഗ്ലീഷിൽ എന്നോട് കാര്യങ്ങൾ തിരക്കി. ഞാൻ ചോദിക്കാതെ തന്നെഅയാൾ അയാളുടെ ലോകം എന്‍റെ  മുന്നിൽ തുറന്നു വെച്ചു. ജോർദ്ദാനിലെ ഈ പെട്രയും അയാളുംതമ്മിലുള്ള വൈകാരിക ബന്ധം. വലിയ കാർ വേണമെന്നോ ബംഗ്ലാവ് വേണമെന്നോ ആഗ്രഹമില്ല എവിടെനിന്നോ വന്ന് എവിടെക്കോ പോയ് മറയുന്ന വിനോദ സഞ്ചാരികളാണ് അയാളുടെ ലോകം. അവരുമായുള്ളസൗഹൃദമാണത്രെ അയാളുടെ ഏറ്റവും വലിയ ആനന്ദം . പെട്രയുടെ അപ്പുറത്തേക്കുള്ള വിശാലമായലോകത്തേക്ക് വരാൻ അയാൾക്ക് താൽപര്യമില്ല. ഓരോ വാക്കുകളിലും അയാളനുഭവിക്കുന്നആത്മസംതൃപ്തി നിറഞ്ഞു നിൽപ്പുണ്ടായിയിരുന്നു.

JORDAN TRIBES 1

ഇന്ന് എന്തെല്ലാം നേടിയിട്ടും നമ്മളിൽ നിന്ന് മാഞ്ഞുപോയത് ഈ സന്തോഷം തന്നെയല്ലെ. എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ നമുക്ക് നഷ്ടപ്പെട്ടതും ഈആത്മസംതൃപ്തി തന്നെയല്ലേ.

ജോർദ്ദാനിലെ ചാവുകടലിലെ സൂര്യോദയത്തേക്കാൾ ;പെട്രെയിലെ വിസ്മയകാഴ്ചയേക്കാൾ എത്രയോ മനോഹരമായിരുന്നു ആ ജോർദാൻ യൂവാവിന്‍റെ  മുഖത്തെ പുഞ്ചിരി.
അപ്പോശെക്കും ജോർദാൻ സുന്ദരി ലൈല ഫ്രഷ് ആയി കാറുമായി എത്തിയിരുന്നു പിന്നെ ഐര്പോര്ട്ടിലേക്കുള്ള യാത്ര…അങ്ങനെ വ്യത്യസ്ത നാഷണാലിറ്റി സഹപ്രവർത്തകാരുമായുള്ള എന്‍റെ  യാത്ര അടിച്ചുപൊളിച്ചു ആസ്വദിച്ചു തീർന്നു എല്ലാ രാജ്യത്തു പോയി ഇറങ്ങുബോൾ ഉണ്ടാവുന്ന ക്യൂരിയോസിറ്റിയും മടങ്ങുബോൾ ഉണ്ടാവുന്ന ഏതോ ഒരു വിഗാരത്തോട ജോർദാനിനോട് വിട ചൊല്ലി ചെക്കിങ്ങിലേക് നടന്നു ……..എല്ലാ യാത്രകൾ പോലെ ഇതും മാനോഹാരമായിരു….ഇനി അടുത്ത യാത്ര എങ്ങോട്ടു ഏന്നു സ്വയം ചോദിച്ചു കൊണ്ട് ……

വീണ്ടുമൊരു യാത്രക്കായ് ജോർദ്ദാനോട് വിട…