ആ രാജധാനിയിലേക്കുള്ള എന്റെ യാത്ര… അതേക്കുറിച്ചൊരറിവും ലക്ഷ്യവുമില്ലാതെയായിരുന്നു. അതുതന്നെയായിരുന്നു ആ യാത്രയുടെ പുണ്യം. വഴിനീളേ ഉദകക്രിയ കാത്തുകിടക്കുന്ന മൊട്ടക്കുന്നുകൾ. ആരൊക്കെയോ ഊരിയെടുത്തു കൊണ്ടുപോയ യൗവനത്തിന്റെ ഓർമകൾ ആ ഹൃദയത്തിലിരുന്നു വിങ്ങുന്നുണ്ടാകും.

ഊരിയെടുത്തവർക്കുള്ള പ്രായശ്ചിത്തമായി പിൻതലമുറയ്ക്കു നല്കാവുന്നതേയുള്ളു ആ യൗവനം. ആ പ്രായശ്ചിത്തം ഇപ്പോഴും ബാക്കി കിടക്കുകയാണ്. അതിനായി ആരെങ്കിലും വരുമായിരിക്കും.

ezgif.com gif maker 11

ആത്മജ്ഞാനിയായ രമണമഹർഷിയുടെ ആശ്രമത്തിലേക്കു നടത്തിയ യാത്ര. പ്രത്യേകിച്ചൊരു ആന്വേഷണബുദ്ധിയോ ആകർഷണമോ ഇല്ലാതെയാണ് അവിടെ എത്തിയതെങ്കിലും അതൊരു തീർഥയാത്രയുടെ തുടക്കമായിരുന്നു.
ആശ്ചര്യങ്ങളുടെ കലവറയായ അരുണാചലമെന്ന മഹാകാന്തത്തിലേക്ക്, രമണാശ്രമത്തിലേക്ക് നടത്തിയ യാത്രയുടെ വിവരണം.

buy from pusthakakada