പ്രിയപ്പെട്ട കൂട്ടുകാരെ,😍
ഗോവയിലേക്ക് പോകാൻ നിരവധി പേർക്ക് നല്ല താൽപ്പര്യം ഉണ്ട് എന്നു പറയാറുണ്ട്.എങ്കിലും പലർക്കും തീവണ്ടികളിൽ എങ്ങനെ പോകണം എന്നു വ്യക്തമായ അറിവില്ല.ഇങ്ങനെയുള്ളവർക്ക് ഉപകാരപ്പെടണം എന്നു കരുതിയാണ് ഈ പോസ്റ്റ്.

കേരളത്തിൽ നിന്ന് ഗോവയിലേക്ക് പകലും രാത്രിയും ധാരാളം തീവണ്ടികൾ ഉണ്ട്.മിക്കവാറും ആളുകൾ Madgaon Junction റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പിന്നീട് ഗോവയിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസ്സിനാണ് സഞ്ചരിക്കാറുള്ളത്.
പക്ഷെ അതിലും മികച്ച മാർഗമുണ്ട്.
കേരളത്തിൽ നിന്ന് രാത്രി യാത്ര ചെയ്ത് പിറ്റേ ദിവസം രാവിലെ ഗോവയിലെ മികച്ച സ്ഥലങ്ങൾക്കടുത്തുള്ള വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിറുത്തുന്ന ദിവസവും ഓടുന്ന തീവണ്ടിയെപ്പറ്റിയാണ് ഇവിടെ പറയുന്നത്.
ഞാൻ പറഞ്ഞു വരുന്നത് നേത്രാവതി എക്‌സ്പ്രസ്സിനെ പറ്റിയാണ്.

*Train no 16346 Netravati express

(Daily) (Alleppey via)

Stops at Kerala :-
Trivandrum Central : 9.30am
Varkala Sivagiri : 10.14am
Kollam Junction : 10.30am
Karunagappalli : 10.59am
Kayamkulam Junction : 11.23am
Harippad : 11.39am
Ambalappuzha : 11.59am
Alappuzha : 12.12pm
Cherthala : 1.09pm
Ernakulam Junction : 2.00pm
Aluva : 2.33pm
Divine Nagar : 2.54pm
Thrissur : 3.27pm
Shoranur Junction : 4.30pm
Kuttippuram : 5.08pm
Tirur : 5.28pm
Parappanangadi : 5.48pm
Kozhikode : 6.37pm
Vadakara : 7.13pm
Thalassery : 7.38pm
Kannur : 8.12pm
Kannapuram : 8.29pm
Payyanur : 8.48pm
Charvattur : 9.03pm
Kanhangad : 9.18pm
Kasaragod : 9.43pm

Stops at Goa :-
Canacona : 4.00am
Madgaon Junction : 4.35am
Karmali : 5.18am
Thivim : 5.40am

യാത്രാ നിരക്കുകൾ💵

Ticket rates from Trivandrum to Madgaon :
Second class : Rs.240
Sleeper : Rs.480
3rd AC : Rs.1310
2nd AC : Rs.1900

Ticket rates from Kayamkulam to Madgaon :
Second class : Rs.220
Sleeper : Rs.445
3rd AC : Rs.1215
2nd AC : Rs.1760

Ticket rates from Ernakulam to Madgaon:
Second class : Rs.200
Sleeper : Rs.415
3rd AC : Rs.1135
2nd AC : Rs.1640

Ticket rates from Shoranur to Madgaon :
Second class : Rs.180
Sleeper : Rs.385
3rd AC : Rs.1050
2nd AC : Rs.1515

Ticket rates from Kannur to Madgaon :
Second class : Rs.140
Sleeper : Rs.320
3rd AC : Rs.875
2nd AC : Rs.1255

ഈ തീവണ്ടി തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി വടക്കോട്ടുള്ള യാത്രയിൽ കേരളത്തിലെ 26 റെയിൽവേ സ്റ്റേഷനുകളിൽ നിറുത്തുന്നു.കൂടാതെ ഈ തീവണ്ടി പിറ്റേ ദിവസം രാവിലെ ഗോവ സംസ്ഥാനത്തെ
1.Canacona
2.Madgaon Junction
3.Karmali
4.Thivim
എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിറുത്തുന്നു. ഇതിൽ ഓരോ സ്ഥലത്തും ഇറങ്ങിയാൽ കാണാവുന്ന മികച്ച സ്ഥലങ്ങളെക്കുറിച്ചു ചർച്ച ചെയ്യാം.

1.Canacona

palolem beach
palolem-beach

*നേത്രാവതി എക്‌സ്പ്രസ് എല്ലാ ദിവസവും രാവിലെ 4 മണിക്കാണ് ഇവിടെ എത്തുന്നത്.

*Canacona റെയിൽവേ സ്റ്റേഷനിൽ നിന്ന് Palolem beach ലേക്ക് 2 കിലോമീറ്റർ ദൂരമേയുള്ളൂ.

*വെണ്മയുള്ള മണൽ, ശാന്തമായ കടൽ, പ്രകൃതിരമണീയമായ അന്തരീക്ഷം, രാത്രിയിലെ Headphone ഉപയോഗിച്ചുള്ള Silent Disco കൾ എന്നിവ ധാരാളം വിദേശ വിനോദസഞ്ചാരികളെ Palolem Beach ലേക്ക് ആകർഷിക്കുന്നു.

*ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചു ബീച്ചുകളിൽ ഒന്നാണിത്.

*ഇവിടെ നിന്ന് ഗോവ സംസ്ഥാനത്തിന്റെ തലസ്ഥാനമായ പനാജിയിലേക്ക് 68 കിലോമീറ്ററും മഡ്ഗാവിലേക്ക് 38 കിലോമീറ്ററുമാണ്.

*പനാജിയിലേക്കും മഡ്ഗാവിലേക്കും ധാരാളം ബസുകൾ ലഭ്യമാണ്.

2.Karmali

old goa
old Goa

*നേത്രാവതി എക്‌സ്പ്രസ് എല്ലാ ദിവസവും രാവിലെ 5.18 നാണ് ഇവിടെ എത്തുന്നത്.

*Karmali റെയിൽവേ സ്റ്റേഷനിൽ നിന്ന്
Old Goa ലേക്ക് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ.

*നിർഭാഗ്യവശാൽ പലരും പോകാത്ത എന്നാൽ ഗോവയിലെ ഏറ്റവും മികച്ച ഒരു ആകർഷണമാണ് Old Goa.

*Old Goa ക്ക് Velha Goa എന്നും പേരുണ്ട്.

*ലോകപൈതൃകപട്ടികയിൽ
(World Heritage Sites) ഇടം നേടിയ സ്മാരകങ്ങളാണ് ഇവിടെയുള്ളത്.

*നൂറ്റാണ്ടുകൾക്കു മുൻപ് പോർച്ചുഗീസുകാർ നിർമിച്ച നിരവധി ക്രിസ്ത്യൻ ദേവാലയങ്ങളാണ് ഇവിടുത്തെ മുഖ്യ ആകർഷണം.

*ഇവിടെ നിന്ന് ഏതു കാലത്തും നിറഞ്ഞൊഴുകുന്ന മണ്ഡോവി നദിയുടെ സുന്ദര ദൃശ്യങ്ങളും ആസ്വദിക്കാം.

*ഇവിടെ നിന്ന് പനാജിയിലേക്ക് 10 കിലോമീറ്റർ ദൂരമേയുള്ളൂ.പനാജിയിലേക്ക് ധാരാളം ബസുകൾ ലഭ്യമാണ്.

*അമ്പലങ്ങൾക്കും സുഗന്ധവ്യഞ്ജനതോട്ടങ്ങൾക്കും പ്രസിദ്ധമായ Ponda യിലേക്ക് ഇവിടെ നിന്ന് 21 കിലോമീറ്റർ ദൂരമേയുള്ളൂ. പൊണ്ടയിലേക്ക് ധാരാളം ബസുകൾ ലഭ്യമാണ്.

3.Madgaon Junction

*നേത്രാവതി എക്‌സ്പ്രസ് എല്ലാ ദിവസവും രാവിലെ 4.35 നാണ് ഇവിടെ എത്തുന്നത്.

*ഗോവയിലെ മുഖ്യ റെയിൽവേ സ്റ്റേഷനാണ് മഡ്ഗാവ്.

Dudhsagar
ദൂദ്സാഗർ വെള്ളച്ചാട്ടം

*ഇവിടെ നിന്ന് ഗോവയിലെ മിക്കവാറും എല്ലായിടത്തേക്കും ബസ് ലഭ്യമാണ്.

*Colva beach ലേക്ക് മഡ്ഗാവ് ബസ് സ്റ്റാൻഡിൽ നിന്ന് 6 കിലോമീറ്റർ ദൂരമേയുള്ളൂ.

*ഗോവയിലെ മറ്റൊരു മുഖ്യ ആകർഷണമായ
ദൂദ്സാഗർ വെള്ളച്ചാട്ടം വഴി ധാരാളം തീവണ്ടികൾ പോകുന്നുണ്ട്.

പക്ഷെ അമരാവതി എക്‌സ്പ്രസ്സിന് ദൂദ്സാഗറിൽ Technical stop ഉണ്ട്.
അതിനാൽ അമരാവതി എക്‌സ്പ്രസ് വെള്ളച്ചാട്ടത്തിനടുത്തു അൽപ്പസമയം നിറുത്തും.
മറ്റൊരു തീവണ്ടിയും ദൂദ്സാഗറിൽ നിറുത്തണമെന്നില്ല.
എല്ലാ ഞായർ,ചൊവ്വ,വ്യാഴം,വെള്ളി ദിവസങ്ങളിൽ Madgaon Junction ൽ രാവിലെ 7.50 എത്തുന്ന അമരാവതി എക്‌സ്പ്രസ് 46 കിലോമീറ്റർ പിന്നിട്ട് ദൂദ്സാഗറിൽ എത്തുമ്പോൾ രാവിലെ 8.55 മണിയാകും.

*Train no 18048 Amaravati express
(Sunday, Tuesday, Thursday & Friday only)
Madgaon Junction : 7.50am
Dudhsagar : 8.55am

 ദൂദ്സാഗർ വെള്ളച്ചാട്ടത്തിൽ നിന്ന് 1 കിലോമീറ്റർ അകലെയാണ് ദൂദ്സാഗർ റെയിൽവേ സ്റ്റേഷൻ.ദൂദ്സാഗറിൽ നിന്ന് തിരിച്ചു മഡ്ഗാവിലേക്ക് വരാൻ നിരവധി മാർഗങ്ങളുണ്ട്

4.Thivim

*നേത്രാവതി എക്‌സ്പ്രസ് എല്ലാ ദിവസവും രാവിലെ 5.40 നാണ് ഇവിടെ എത്തുന്നത്.

 • അടുത്തടുത്തു സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ Baga beach, Anjuna beach, Chapora fort എന്നിവിടങ്ങളിലേക്ക് Thivim റെയിൽവേ സ്റ്റേഷനിൽ നിന്ന് 20 കിലോമീറ്റർ ദൂരമേയുള്ളൂ.
  ധാരാളം ബസുകൾ ലഭ്യമാണ്.
 • പോകുന്ന വഴിക്കുള്ള Mapusa എന്ന പട്ടണത്തിലെ വെള്ളിയാഴ്ച ചന്ത പ്രസിദ്ധമാണ്.
goa chapora beach season
Chapora beach

*സുന്ദരങ്ങളായ Calangute beach,
Candolim beach, Sinquerim beach,
Aguada fort എന്നിവിടങ്ങളിലേക്കും ബസ് മാർഗം ഇവിടെ നിന്നു പോകാം.


Return journey🌏

തിരിച്ചു വരുമ്പോൾ ദിവസവും മഡ്ഗാവിൽ നിന്ന് രാത്രി 7.40 നുള്ള മംഗള എക്‌സ്പ്രസ്സിൽ കയറിയാൽ പിറ്റേ ദിവസം ഈ തീവണ്ടി രാവിലെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ എറണാകുളം വരെ എത്തും.

*Train no 12618
Mangala Lakshadweep express (Daily)
Madgaon Junction : 7.40pm
Kasaragod : 1.33am
Kanhangad : 1.58am
Nileshwar : 2.09am
Payyanur : 2.28am
Payangadi : 2.39am
Kannur : 3.07am
Thalassery : 3.29am
Vadakara : 3.49am
Koyilandy : 4.04am
Kozhikode : 4.37am
Ferok : 4.53am
Parappanangadi : 5.18am
Tirur : 5.38am
Kuttippuram : 5.53am
Pattambi : 6.13am
Shoranur Junction : 6.55am
Thrissur : 7.42am
Aluva : 9.08am
Ernakulam Junction : 10.40am

തിരിച്ചു വരുമ്പോൾ ദിവസവും മഡ്ഗാവിൽ നിന്ന് രാത്രി 10.55 നുള്ള നേത്രാവതി എക്‌സ്പ്രസ്സിൽ കയറിയാൽ പിറ്റേ ദിവസം ഈ തീവണ്ടി രാവിലെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ തിരുവനന്തപുരം വരെ എത്തും.

Train no 16345 Netravati express (Daily)
Madgaon Junction : 10.55pm
Kasaragod : 5.23am
Kanhangad : 5.43am
Charvattur : 5.59am
Payyanur : 6.08am
Kannapuram : 6.29am
Kannur : 6.52am
Thalassery : 7.13am
Vadakara : 7.33am
Kozhikode : 8.32am
Parappanangadi : 9.04am
Tirur : 9.23am
Kuttippuram : 9.38am
Shoranur Junction : 10.25am
Thrissur : 11.17am
Divine Nagar : 11.49am
Aluva : 12.13am
Ernakulam Junction : 1.05pm
Cherthala : 1.49pm
Alappuzha : 2.37pm
Ambalappuzha : 2.51pm
Harippad : 3.09pm
Kayamkulam Junction : 3.18pm
Karunagappally : 3.51pm
Kollam Junction : 4.15pm
Varkala Sivagiri : 4.54pm
Trivandrum Central : 6.25pm

മടക്ക യാത്രക്ക് ഗോവയിൽ നിന്ന് കേരളത്തിലേക്ക് മംഗള എക്സ്പ്രസ്സും നേത്രാവതി എക്‌സ്പ്രസ്സും കൂടാതെ ധാരാളം തീവണ്ടികൾ രാത്രിയും പകലും ഉണ്ട്. മടക്കയാത്രക്കുള്ള ടിക്കറ്റിനുള്ള തുകയും മുകളിൽ സൂചിപ്പിച്ചിരിക്കുന്നതു തന്നെയാണ്. 💵

ഉപകാരപ്രദമായ ചില അധിക വിവരങ്ങൾ ചുവടെ ചേർക്കുന്നു:

1.മഴക്കാലത്ത് ഈ വഴിയിൽ തീവണ്ടികൾക്ക് മൺസൂൺ സമയക്രമം ഏർപ്പെടുത്താറുണ്ട്.അതിനാൽ ആ സമയത്ത്‌ ചില തീവണ്ടികളുടെ സമയം മാറാം.

2.ഗോവയിലൂടെ പോകുന്ന എല്ലാ തീവണ്ടികളും
Madgaon Junction ൽ സ്റ്റോപ്പുണ്ട്.

3.Canacona, Karmali, Thivim എന്നീ റെയിൽവേ സ്റ്റേഷനുകളിൽ പല തീവണ്ടികൾക്കും സ്റ്റോപ്പില്ല.

3.ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ നടന്നാൽ മെയിൻ റോഡിലുള്ള ഇന്ദ്രാളി ബസ് സ്റ്റോപ്പിൽ എത്താം.

 1. ഗോവയിലെ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും ബസുകൾ ലഭ്യമാണ്.
 2. ഗോവ എന്നാൽ ബീച്ച് മാത്രമാണ് എന്ന തെറ്റായ ധാരണ പലർക്കുമുണ്ട്.
  ആ ധാരണ ശരിയല്ല.
 3. കുടുംബവുമായി ഗോവയിൽ പോകാൻ പറ്റില്ല എന്ന തെറ്റായ മുൻവിധി പലർക്കുമുണ്ട്.
  ആ മുൻവിധി ശരിയല്ല.
 4. ഭൂവിസ്തൃതിയിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഗോവ.
  ഭൂവിസ്തൃതിയിൽ കേരളത്തിന്റെ പത്തിലൊന്നു പോലുമില്ല ഗോവ.
  ഗോവയിൽ 2 ജില്ലകളാണുള്ളത്. അവയാണ്
  North Goa, South Goa.

8.ഗോവ സന്ദർശിച്ചതിനു ശേഷം ഏതാനം മണിക്കൂറുകൾ തീവണ്ടിയിൽ/ബസിൽ യാത്ര ചെയ്താൽ എത്തിച്ചേരാവുന്ന മികച്ച സ്ഥലങ്ങളുണ്ട്. അവയാണ്

A. ഗോകർണ.
B. യാന
C. ജോഗ് വെള്ളച്ചാട്ടം
D. മുരുടേശ്വർ
E. മൂകാംബിക
F. കുടജാദ്രി ട്രെക്കിങ്ങ്
G. ഉഡുപ്പി
H. രത്നഗിരി
I. കോൽഹാപ്പൂർ
J. മഹാബലേശ്വർ
K. റായ്ഗഡ്‌ കോട്ട
L. മുരുഡ് ജഞ്ജീര കോട്ട
M. കലവന്തിൻ കോട്ട
N. മുംബൈ

————————–——–

ഭാഗ്യവശാൽ എനിക്ക് മുകളിൽ പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിരവധി തവണപോകാൻ സാധിച്ചു🇮🇳😍

നിങ്ങൾക്ക് തീവണ്ടി യാത്രയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയമുണ്ടെങ്കിൽ സംശയം വ്യക്തമായി കമന്റ് ചെയ്യൂ.

ഇഎല്ലാവരും ഈ അറിവുകൾ പ്രയോജനപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.

എന്നു നിങ്ങളുടെ സുഹൃത്ത്

Ben Johns