ഒരു വിസ കൊണ്ട് ഇത്രയേറെ വൈവിധ്യങ്ങളിലൂടെ ഊളിയിടാൻ കഴിയുന്ന മറ്റൊരുവിസയില്ല. 1951 ൽ പാരീസ് ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലക്സംബർഗ് ഫ്രാൻസ് ബെൽജിയം നെതർലൻഡ്സ്(ഹോളണ്ട്) വെസ്റ്റ് ജർമ്മനി ഇറ്റലി എന്നീ രാജ്യങ്ങൾ യൂറോപ്പ്യൻ യൂണിയന്റെ ആദ്യ രൂപമായ യൂറോപ്പ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റിരൂപീകരിച്ചത്.യൂറോപ്പിലെ വ്യാപാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1985 ൽ ആണ് ആദ്യമായി 10 അംഗ യൂറോപ്പ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റിയിലെ അഞ്ചു രാജ്യങ്ങൾ ചേർന്ന് ലക്സംബർഗിലെ ‘ഷെങ്കൻ’ എന്ന സ്ഥലത്തുവച്ച് പരസ്പരം യാത്രയ്ക്കുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ പുതിയ പദ്ധതി ഇട്ടത്. പത്തുവർഷത്തിനു ശേഷം 1995 ൽ യൂറോപ്പ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റിക്കൊപ്പം ഷെങ്കൻ സോൺ കൂടി നിലവിൽ വന്നു. 2013 ൽ ചേർന്ന ക്രോയേഷ്യ അടക്കം 28 രാജ്യങ്ങളാണ് യൂറോപ്പ്യൻ യൂണിയനിൽ ഉള്ളത്. തുർക്കി അടക്കം 8 രാജ്യങ്ങൾ ഇതിൽ ചേരാൻ അപേക്ഷിച്ചു കാത്തിരിക്കുകയുമാണ്. റഷ്യ അടക്കം യൂറോപ്പിലെ 15 രാജ്യങ്ങൾ യൂറോപ്പ്യൻ യൂണിയനിൽ ഭാഗമല്ല. എന്നാൽ EU അംഗരാജ്യങ്ങളല്ലാത്ത നോർവെയും ഐസ്‌ലൻഡും സ്വിറ്റസർലണ്ടും ലിങ്കസ്റ്റിനും മൊണാകോയും സാന്മാറിനോയും വത്തിക്കാനും സന്ദർശിക്കാൻ ഈ വിസ ഉപകരിക്കുകയും ചെയ്യും.

schengan visa


ഷെങ്കൻ വിസ ഉപയോഗിച്ച് യാത്രചെയ്യാവുന്ന രാജ്യങ്ങൾ
1 ആസ്ട്രിയ
2 ബെൽജിയം
3 ചെക്ക് റിപ്പബ്ലിക്
4 ഡെന്മാർക്ക്
5 എസ്റ്റോണിയ
6 ഫിൻലൻഡ്‌
7 ഫ്രാൻസ്
8 ജർമ്മനി
9 ഗ്രീസ്
10 ഹങ്കറി
11 ഐസ്‌ലാൻഡ്
12 ഇറ്റലി
13 ലാത്‌വിയ
14 ലിച്ചൻസ്റ്റെയ്ൻ
15 ലിത്വാനിയ
16 ലക്സംബർഗ്
17 മാൾട്ട
18 നെതർലൻഡ്സ്
19 നോർവേ
20 പോളണ്ട്
21 പോർട്ടുഗൽ
22 സ്ലോവാക്യ
23 സ്ലോവേനിയ
24 സ്പെയിൻ
25 സ്വീഡൻ
26 സ്വിറ്റ്സർലൻഡ്
27 മൊണാകോ
28 സാന്മാറിനോ
29 വത്തിക്കാൻ
മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസ ഉള്ളവർക്ക്
30 ബൾഗേറിയ
31 ക്രോയേഷ്യ
32 സൈപ്രസ്സ്
33 റൊമാനിയ
എന്നീ രാജ്യങ്ങൾകൂടി സന്ദർശിക്കാം.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഒരു രാജ്യം മാത്രമാണ് സന്ദർശിക്കുന്നതെങ്കിൽ അതാത് രാജ്യത്തിന്റെ ഹൈകമ്മീഷനിലും.
അപേക്ഷകൻ രണ്ടോ അതിലധികമോ രാജ്യങ്ങളിൽ പോകുന്നെങ്കിൽ കൂടുതൽ താമസിക്കുന്ന രാജ്യത്തിൻറെ ഹൈകമ്മീഷനിലും. അങ്ങനെ ഒരിടത്തും കൂടുതൽ ദിവസം ഇല്ലെങ്കിൽ ആദ്യം പ്രവേശിക്കുന്ന രാജ്യത്തിന്റെ ഹൈകമ്മീഷനിലും വിസയ്ക്ക് അപ്ലൈ ചെയ്യണം.
EU രാജ്യങ്ങളിൽ 19 ഇടത്തു മാത്രമേ യൂറോ പ്രചാരത്തിലുള്ളൂ. (മറ്റുപല സ്ഥലത്തും എടുക്കും എങ്കിലും വിനിമയനിരക്കിൽ നഷ്ടം ഉണ്ടാകും)


വിസ ആപ്പ്ളിക്കേഷന് മിനിമം വേണ്ട ഡോക്യൂമെന്റസ്


6 മാസത്തിൽകൂടുതൽ വാലിഡിറ്റിയുള്ള പാസ്സ്‌പോർട്ട്
30000 യൂറോ അല്ലെങ്കിൽ 50000 ഡോളർ കവർ ചെയ്യുന്ന യാത്രാ കാലം മുഴുവൻ ഉൾക്കൊള്ളുന്ന മെഡിക്കൽ / ട്രാവൽ ഇൻഷുറൻസ് (തുക കണ്ടു ഞെട്ടേണ്ട, ഒരാഴ്ചത്തേക്ക് ആയിരം രൂപയ്ക്കു മുതൽ ലഭിക്കും)
വിമാനമോ ഷിപ്പോ ട്രെയിനോ ബസ്സോ എങ്ങനെ ആയാലും മടക്കയാത്ര ടിക്കറ്റ്
താമസ സൗകര്യത്തിന്റെ വിവരം.
ജോലി ഉണ്ടെങ്കിൽ അവധി അനുവദിച്ച ലെറ്റർ, സാലറി സ്ലിപ് തുടങ്ങിയവ വയ്ക്കുന്നത് നല്ലതാണ്.
വരുമാന സ്രോതസ്സിന്റെ വിവരം,ബാങ്ക് സ്റ്റേറ്റ്മെന്റ് -ഷെങ്കൻ ഏരിയയിൽ ഉള്ള ദിവസം,യാത്ര താമസ ചിലവുകൾക്കുപുറമെ 50 യൂറോയിൽ കുറയാതെ പ്രതിദിനം ചിലവാക്കാൻ ഉണ്ടാവണം എന്നാണ് കണക്ക്.