ജോർജിയയിൽ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ

1. Tbilisi ടിബിലിസി

ജോർജിയ രാജ്യത്തിന്റെ തലസ്ഥാനമാണ് ടിബിലിസി. പാറക്കല്ലുകൾ നിറഞ്ഞ പഴയ പട്ടണം പേർഷ്യൻ, റഷ്യൻ ഭരണത്തിൻ കീഴിലുള്ള ഒരു നീണ്ട, സങ്കീർണ്ണമായ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. തീർത്തും വിലകുറഞ്ഞ ഭക്ഷണപാനീയങ്ങൾ, ബജറ്റ് ഫ്രണ്ട്‌ലി ആയുള്ള മികച്ച പൊതുഗതാഗത സംവിധാനം, ബഡ്ജറ്റ് താമസസൗകര്യം, ടിബിലിസി ബജറ്റ് യാത്രക്കാരുടെ സ്വപ്നമാണ്.

2. Gudauri ഗദ്ധാവുരി

ജോർജിയയുടെ തലസ്ഥാനത്ത് നിന്ന് ഏകദേശം 2 മണിക്കൂർ അകലെ സ്ഥിതി ചെയ്യുന്ന സ്കീ റിസോർട്ട് ആണ് ഗദ്ധാവുരി . ജോർജിയ സ്കീ സീസൺ ചെലവഴിക്കാനുള്ള ഏറ്റവും നല്ല സ്ഥലമാണിത് . പാരാഗ്ലൈഡിങ്ങും സ്‌കി യിങ്ങും ഒക്കെയുള്ള ഇവിടം പ്രകൃതി രമണീയമായ മൗണ്ടൈൻ ഏരിയ ആണ്.

3. kazbegi കസ്‌ബെഗി

സന്ദർശിക്കാൻ അങ്ങനെ പ്രത്യേകിച്ച് സീസൺ ഒന്നും വേണ്ട. ഏതു സീസണിലും കാണാൻ പറ്റിയ ഒരിടം. ഗ്രാമീണ ജീവിതം, കൃഷി, കന്നുകാലികൾ, തേനീച്ച വളർത്തൽ, വൈൻ നിർമാണം കോട്ടകൾ, കോക്കാസസ് മലനിരകൾ …

4. juta ജൂട്ട

കാസ്ബെഗി നാഷണൽ പാർക്കിന്റെ ഒരു അറ്റത്തായി കോക്കസസ് പർവതനിരകളിൽ റഷ്യയുടെ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഒരു പർവത ഗ്രാമം ആണ്. ഒരു പർവത ഗ്രാമം ആയതു കാരണം കുതിരപ്പുറത്തോ ഹൈക്ക് ചെയ്തോ ആണ് ഇവിടെ സ്ഥലങ്ങൾ കാണാനാകുക. അധികം ആളുകൾ സന്ദര്ശിക്കാതെ ഒറ്റപ്പെട്ടിരുന്ന ഈ ഗ്രാമം zeta camping ന്റെ വരവോടെയാണ് പ്രസിദ്ധമായത്. ഇവിടേക്ക് വന്നാൽ പിന്നെ നല്ല ഹണി വാങ്ങാൻ വേറെ ഒരു സ്ഥലവും തിരഞ്ഞു പോകണ്ട.

5, Ananuri അനനൂരി

കസ്‌ബെഗി പട്ടണത്തിലേക്കുള്ള യാത്രയിൽ നിങ്ങൾക്ക് അനനൂരി കാസിൽ ഒഴിവാക്കാനാവില്ല. അരഗ്വി നദിയിലെ ഈ കോട്ട ജോർജിയയിലെ ഏറ്റവും മികച്ച സംരക്ഷിത സ്മാരകങ്ങളിൽ ഒന്നാണ്. ടിബിലിസിയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ പ്രകൃതിയും പുരാതന ചരിത്രത്തിന്റെ കഥകളും കൊണ്ട് ഈ സ്ഥലം നമുക്ക് വേറിട്ടൊരു അനുഭവമാണ് നൽകുന്നത്.

6 Uplistsikhe

ജോർജിയയിലെ ഏറ്റവും പുരാതനമായ നഗരമാണ് Uplistsikhe.ആദ്യകാല ഇരുമ്പുയുഗം മുതൽ മധ്യകാലഘട്ടം വരെയുള്ള വിവിധ structurkal ഇവിടെയുണ്ട്., ക്രിസ്തുമതത്തിന്റെ ആഗമനത്തിന് മുമ്പ് ആരാധിച്ചിരുന്ന സൂര്യദേവതയുമായി ബന്ധപ്പെട്ട നിരവധി ക്ഷേത്രങ്ങളും കണ്ടെത്തലുകളും പുരാവസ്തു ഗവേഷകർ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. മന്ഗോലുകളുടെ പടയോട്ടത്തിൽ ഈ നഗരം ചുട്ടു ചാമ്പലാക്കപ്പെടുകയായിരുന്നു. ചരിത്ര കുതുകികൾക്കു ഒഴിവാക്കാനാകാത്ത ഒരിടമാണ് Uplistsikhe.

7 Prometheus cave

സോവിയറ്റു യൂണിയനും അമേരിക്കയും ആയുള്ള ശീതയുദ്ധ സമയത്തു അമേരിക്കയുടെ ആണവ ഭീഷണിയിൽ നിന്നും എങ്ങിനെ രക്ഷപ്പെടാം എന്ന സ്ട്രാറ്റജിയുടെ ഭാഗമായി ussr രാജ്യവ്യാപകമായി ഭൂഗർഭ ഗുഹകൾക്കായി തിരച്ചിൽ തുടങ്ങി. അങ്ങിനെ 1980 കളുടെ തുടക്കത്തിൽ കണ്ടെത്തിയ 11 കിലോമീറ്റർ നീളം ഉള്ള ഗുഹയാണ് പ്രൊമീത്സ് cave . 1.8 കിലോമീറ്റർ മാത്രമാണ് സന്ദർശകർക്കായി തുറന്നു കൊടുത്തിട്ടുള്ളത്.പ്രകൃതിയുടെ കരവിരുതുകൾ നിറഞ്ഞ ഈ യാത്രയിൽ ഭൂമിക്കടിയിലൂടെ പോകുന്ന നദിയിൽ നമുക്ക് ബോട്ട് യാത്ര ചെയ്യാനും സൗകര്യമുണ്ട്.

8. Martvili canyon

ക്യാൻയോണുകളുടെ ഇടയിലൂടെ അഭാഷി നദിയിലൂടെ ഒരു യാത്രയുണ്ട്. ഒരു വളവു തിരിഞ്ഞു ബോട്ട് തുഴഞ്ഞു വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തുമ്പോൾ എല്ലാവരും നിശബ്ദരായി ആ ഒരു നിമിഷത്തിൽ ലയിച്ചു ഇരിക്കും. കുടൈസിയിൽ വന്നാൽ must ആയും കാണേണ്ട സ്ഥലം.

9. Mestia

റ്റിബിലിസിയിൽ നിന്ന് 450 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു പട്ടണം ആണ് മെസ്റ്റിയ. സ്വാനെറ്റി റീജിയൻ ഇൽ ഉള്ള ഒരുപാട് യാത്രകളുടെ സ്റ്റാർട്ടിങ് പോയിന്റ് ഇവിടെ നിന്നാണ്. മൌണ്ട് ഉഷ്ബാ യിലെ ഗ്ലാസിർ യിലേക്കുള്ള ഹിക്കിങ് പോയിന്റ് സ്റ്റാർട്ട് ചെയ്യുന്നതും alpine താഴ്വാരങ്ങളിലൂടെ കുതിര സവാരി ചെയ്യാനാവുന്നതും മഞ്ഞുകാലത്തു സ്‌കി ചെയ്യാനാകുന്നതും തുടങ്ങി ജോർജിയൻ വംശീയരായ സ്വാനുകളെ കൂടുതൽ അറിയാനും എല്ലാം ഇവിടെ വന്നാൽ സാധിക്കും . ഒരു പട്ടണത്തിന്റെ സൗകര്യങ്ങളും എന്നാൽ നൂറ്റാണ്ടുകൾ പഴയ കെട്ടിടങ്ങളും കോട്ടകളും ജീവിത രീതികളുമെല്ലാം നമുക്കിവിടെ കാണാനാകും.

10. Ushguli

ഒന്ന് ടൈം ട്രാവൽ ചെയ്തു 200 -300 വര്ഷം പുറകിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹമുണ്ടോ ? എന്നാൽ ഒന്നും നോക്കണ്ട നേരെ ഉഷഗുലിയിലേക്ക് വിട്ടോ.ബിസി ഒന്നാം നൂറ്റാണ്ടു മുതൽ താഴ്വര കത്ത് സൂക്ഷിക്കുന്ന പച്ച കണ്ണുകളുള്ള ജോർജിയൻ ഗോത്രമായ സ്വാനുകളുടെ നാട്ടിലേക്ക്. ആയിരത്തിലധികം വര്ഷം പഴക്കമുള്ള ശിലാഗോപുരങ്ങളും അതിലധികം വര്ഷം പഴക്കം ചെന്ന സംസ്കാരവും ഉള്ള ഉഷഗുലി.