പർവ്വത യഹൂദരുടെ നാട്ടിൽ | The Last Shtetl on Earth

sanjaram- ഇസ്രയേലിനും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനും പുറത്തുള്ള ഏക യഹൂദ സെറ്റ്‌ലേമെൻറ്, അസിർബൈജാനിൽ ഉള്ള റെഡ് വില്ലജ് ആണ്. മേല്കൂരകളും ചുവരുകളും ചുവന്ന ചായം പൂശിയിട്ടുള്ള ഒരു ചുവപ്പൻ ഗ്രാമം.ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ കോക്കസസ് പർവത മേഖലയിൽ സ്ഥിരതാമസമാക്കിയവർ ആണ് പർവത യഹൂദർ-mountain Jews. പർവത യഹൂദർക്ക് പഴയ നിയമവും പരമ്പരാഗത ആചാരങ്ങളും മിസ്റ്റിസിസം എല്ലാം ചേർത്ത്കൊണ്ടുള്ള യഹൂദ മതത്തിന്റെ ഒരു സ്വന്തം പതിപ്പുണ്ട്. Sanjaram

സഞ്ചാരം

പേർഷ്യയിൽ വളരെക്കാലമായി ജൂത സമൂഹങ്ങൾ ഉണ്ടായിരുന്നു, എന്നാൽ 18-ആം നൂറ്റാണ്ടിൽ നാദിർ ഷാ അവരുടെ വാസസ്ഥലങ്ങൾ നശിപ്പിച്ചതിനുശേഷം, കൂടുതൽ ജൂതന്മാർ താമസിക്കാൻ പുതിയ സ്ഥലങ്ങൾ തേടാൻ തുടങ്ങി. അക്കാലത്ത്, ഹുസൈൻ അലി അഖാൻ ജൂതന്മാരുടെ സമൂഹത്തിനു ഖുബാ നഗരത്തിൽ ആശ്രയം നൽകി. 1731 മുതൽ, അസർബൈജാൻ ചുറ്റുമുള്ള ജൂതന്മാർ ഈ പുതിയ നഗരത്തിലേക്ക് മാറാൻ തുടങ്ങി. ക്രാസ്നയ സ്ലോബോഡ അല്ലെങ്കിൽ റെഡ് വില്ലേജ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.നൂറ്റാണ്ടുകളായി സ്വന്തം സംസ്കാരവും പാരമ്പര്യങ്ങളും ഭാഷകളും നിലനിർത്താൻ കഴിയുന്ന മൗണ്ടൻ ജൂതന്മാരുടെ വൈവിധ്യമാർന്നതും അടഞ്ഞതുമായ ഒരു സമൂഹമായി റെഡ് വില്ലേജ് വളർന്നു,.ഒരു കൂട്ടം മധ്യ വയസ്കരും വൃദ്ധരും പേർഷ്യൻ ബോർഡ് ഗെയിം ആയ നാർദി കളിക്കുകയും വെടിവട്ടം പറഞ്ഞിരിക്കുകയും ചെയ്യുന്നുണ്ട്.അവിടേക്കാണ് ഞങ്ങൾ മൂന്നു പേർ ചെന്നെത്തുന്നത്.Sanjaram

Sanjaram

raj 1.21.1 1280x768 1
റെഡ് വില്ലജ് കാരുടെ രാജ് കപൂർ

ഞങ്ങൾ ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ പലർക്കും ഏതു രാജ്യമാണെന്ന് മനസ്സിലായില്ല.അതിലൊരുത്തൻ ഹിന്ദുസ്ഥാൻ എന്ന് ഉറക്കെ പറഞ്ഞു.”ഹിന്ദുസ്ഥാൻ …നമസ്തേ”നമസ്തേ.. ഞാനും പ്രത്യഭിവാദ്യം ചെയ്തു.ഒരുവൻ ഓടിപ്പോയി വേറെ ഒരാളെ വിളിച്ചുകൊണ്ടു വന്നു പറഞ്ഞു…രാജ് കപൂർ…..ഇദ്ദേഹത്തെ കണ്ടാൽ രാജ് കപൂറിന്റെ ഒരു ചായകാച്ചൽ ഇല്ലെന്നു ചോദിച്ചു…പിന്നേ…രാജ് കപൂറിനെ പോലെണ്ടു… ആൾക്ക് ഭയങ്കര സന്തോഷായി.എന്നോട് എന്റെ മതം ഏതാണെന്നു ചോദിച്ചു. ആ ചോദ്യം എനിക്കല്പം അസ്വസ്ഥത ഉണ്ടാകാതിരുന്നില്ല.Sanjaram

അവിടെ ഉണ്ടായിരുന്ന ഒരു യൂവാവ് പറഞ്ഞു അവൻ കശാപ്പുകാരൻ ആണെന്ന്. അസിർബൈജാനി ഭാഷയിൽ കശാപ്പ് എന്നാണ് പറഞ്ഞത്. ഞാൻ പറഞ്ഞു ഇതിനെ ഞങ്ങളുടെ നാട്ടിലും കശാപ്പ് എന്ന് തന്നെയാ പറയുക.നിന്റെ നാട്ടിൽ കശാപ്പ് ചെയ്താൽ തൂക്കി കൊല്ലില്ലെ എന്നവൻ എന്നോട് ചോദിച്ചു.അപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി – ഞാൻ ഇപ്പോൾ നിൽക്കുന്നത് ഒരു വാർത്തകളുടെയൊക്കെ മൊത്ത വിതരണ കേന്ദ്രത്തിൽ ആണെന്ന്.അവർക്കൊരുപാട് കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ടായിരുന്നു.അവർ ഞങ്ങൾക്ക് ചായ കൊണ്ട് തന്നിട്ട് പറഞ്ഞു- “ചായ്- ഫ്രം ഹിന്ദുസ്ഥാൻ “സിൽക്ക് റൂട്ടിലെ ക്രയവിക്രയങ്ങളിൽ നമ്മുടെ രാജ്യത്തുനിന്ന് അസിർബൈജാനിൽ എത്തിയതാണ് നമ്മുടെ കട്ടൻ ചായ. ഇവിടെ കട്ടൻ ചായ ഇല്ലാത്ത ഒരു പരിപാടി ഇല്ല. പ്രഭാത ഭക്ഷണത്തിനും ഉച്ചക്ക് പുലാവ് കഴിക്കാൻ ഇരുന്നാലും, രാത്രി ഭക്ഷണത്തിനും ഇതിനിടയിലും ഗെയിം കളിക്കുമ്പോളും അങ്ങനെ പ്രത്യേകം സമയം ഒന്നുമില്ല, കട്ടൻ ചായ എപ്പോളും കാണും.

red village
red village

അവിടെ വെച്ചാണ് ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചത്. അവിടെ കണ്ട ആളുകളിൽ ഭൂരിഭാഗത്തിനും സ്വർണ്ണപ്പല്ലുകളാണ്. ഒന്നോ രണ്ടോ അല്ല. ഒരു നിര സ്വർണ്ണപ്പല്ലുകൾ. അതെന്നെ പെട്ടന്ന് Schindler’s list സിനിമയെ അനുസ്മരിപ്പിച്ചു.റെഡ് വില്ലജ് സന്ദർശനം ഞങ്ങൾക്കൊരു സന്തോഷം തന്നെ ആയിരുന്നു.യാത്ര പദ്ധതി ഇടുന്ന സമയം ആ കമ്മ്യൂണിറ്റിയുടെ പ്രത്യേകത കൊണ്ടും, അവിടെ എത്തിയപ്പോൾ ആളുകളുടെ സ്നേഹം കൊണ്ടും.ഇസ്രായേലിൽ നിന്ന് റബ്ബി മാർ ഇവിടേക്ക് വരാറുണ്ട്. സോവിയറ്റ് യൂണിയൻ ന്റെ ഭരണം മൂലം നഷ്ടപ്പെട്ടുപോയ ഓർത്തഡോക്സ് യഹൂദ മതത്തെ തിരികെ കൊണ്ടുവരാൻ പരിശ്രമിക്കാൻ. അതെ സമയംനൂറ്റാണ്ടുകൾ പഴയ പാരമ്പര്യങ്ങൾ ഉൾക്കൊള്ളുന്ന പഴയ തലമുറയ്ക്കും യുവതലമുറയ്ക്കും ഒരുപോലെ ഒരു കമ്മ്യൂണിറ്റിയിൽ ഇഷ്ടമുള്ളതുപോലെ ജീവിക്കാൻ ഇവിടെ സ്വാതന്ത്ര്യമുണ്ട് എന്നവർ ഞങ്ങളോട് പറഞ്ഞു. യഹൂദ-മുസ്ലിം മാതാപിതാക്കളിൽ നിന്നുള്ള കുട്ടികൾ ഉള്ള ഒരു യഹൂദ ഡേ സ്കൂൾ ഉണ്ടായിരിക്കുക എന്ന യാഥാർത്ഥ്യം അവർ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഈ സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ബോധത്തോടെയാണ് അവർ മറ്റൊരു ശാബ്ബത്തിന് തയ്യാറെടുക്കുന്നത്. ആഗോള ജൂത ലോകത്തിന് പോലും അജ്ഞാതമായ ഒരു അപൂർവ സമ്മാനം ഇവിടെയുള്ളവർ കൈവശപ്പെടുത്തിയിരിക്കുന്നു.

sanjaram
സ്വർണ്ണ പല്ലുകാരുടെ നാട്

ഒരുപാട് പേർ ഞങ്ങളെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് ക്ഷണിച്ചു. പക്ഷെ അന്ന് തന്നെ ഞങ്ങൾക്ക് അസിർബൈജാനിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പർവത ഗ്രാമം ആയ ഖിനാലിഖ് യിലേക്ക് പോകാൻ ഉള്ളതിനാൽ അവയെല്ലാം നിരസിച്ചുകൊണ്ടു ഞങ്ങൾ ഖിനാലിഖ് ഇലേക്ക് യാത്ര തുടർന്നു.