തെക്കേ ഇംഗ്ലണ്ടിലെ സലിസ്ബറി സമതലത്തില്‍ 13 അടി ഉയരമുള്ള കുറെ മണല്‍കല്ലുകള്‍ കുത്തനെ വെച്ചിരിക്കുന്നത് കാണാം. ‘സ്റ്റോണ്‍ ഹെജ്‌’ എന്നാണ് ഇവയുടെ പേര് നൂറ്റാണ്ടുകള്‍ ആയി മഞ്ഞും മഴയും വെയിലും കൊണ്ട് ചരിത്ര അന്വേഷികള്‍ക്ക് പിടി നല്‍കാത്ത അത്ഭുദം ആയി സ്റ്റോൺഹെഞ്ച് നില കൊള്ളുന്നു.

ഈ ശിലകളെപറ്റി പഠിക്കാന്‍ ശാസ്ത്രഞ്ജര്‍, പുരാവസ്തു ഗവേഷകര്‍, ആത്മീയ വാദികള്‍ വളരെകാലം ആയി ശ്രേമിക്കുന്നു. എന്തിന്‍ ഇത് പണിതു എന്ന രഹസ്യം ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ട് ഇല്ല.

stonehenge salisbury
Pic courtesy – Samuel Wölfl

ഇതൊരു ക്ഷേത്രമോ ,വാനനിരിഷണ കേന്ദ്രമോ ആയിരുന്നിരിക്കാം എന്ന് ചിലരുടെ വാദം. ‘കാര്‍ബണ്‍ -14 ഡേറ്റിംഗ് ‘എന്ന സംഭ്രധായം വഴി സ്റ്റോൺഹെഞ്ച്ന്റ്റെ നിര്‍മാണ കാലത്തേ പറ്റി മനസിലാകിയിട്ട് ഉണ്ട്. ആദ്യ സ്റ്റേജ് ആരംഭിച്ചത് ബി സി 2750 ല്‍ ആണ് സ്റ്റോണ്‍ ഹെജിന്റ്റെ ‘ഓബ്റി ഹോള്‍സ് ‘ എന്നു പേരുള്ള അടിസ്ഥാനം നിര്‍മ്മിച്ചത് ഈ സ്റ്റേജില്‍ ആണ്.17 നൂറ്റാണ്ടിലെ പുരാവസ്തു ഗവേഷകനും എഴുതുക്കരനുമായ ജോണ്‍ ഓബ്റിയുടെ ഓര്‍മ്മയക്ക് ആണ് ഈ പേര് നല്കിയത്.

രണ്ടാമത്തെ സ്റ്റേജ് ബി സി 2000 ലാണ് തുടങ്ങിയത്. ഇക്കാലത്ത് ആണ് 2 മൈല്‍ ഉള്ള “ഹാപ്ഷയര്‍ എവനില്‍’ നിന്ന് നാല് ടണ്ണില്‍ലധികം ഭാരമുള്ള കല്ലുകള്‍ സ്റ്റോൺഹെഞ്ച്ന്റ്റെ നിര്‍മ്മാണത്തിന്‍ ആയി കൊണ്ട് വന്നത്. ഈ കാലുകള്‍ക്ക് മതപരമായ സവിശേഷത ഉണ്ടായിരുന്നിരിക്കാമെന്ന് ചരിത്രക്കരന്മാര്‍ ഊഹിക്കുന്നു. അതു കൊണ്ടാണത്രേ ഇത്രയും ദൂരെ നിന്ന് കല്ലുകള്‍ കൊണ്ട് വന്നത്.

മൂന്നാമത്തെ സ്റ്റേജ് നിര്‍മ്മാണം തുടങ്ങുന്നത് ബി സി 1900-ലാണ്. എവ്ബറി എന്ന സ്ഥലത്ത് ആണ് സ്റ്റോൺഹെഞ്ച് നിര്‍മ്മിച്ചിരിക്കുന്നത് സര്‍സെന്‍ എന്ന പേരുള്ള 75 ശിലകള്‍ കൊണ്ട് ആണ്. സ്റ്റോൺഹെഞ്ച്ന്റ്റെ പരിസരം വളരെ വ്യത്തിയുള്ളതാണ് അത് കൊണ്ട് ഇവിടം ആളുകള്‍ സന്ദര്‍ശിച്ചത് പുണ്യസ്ഥലമായി ആയിരിക്കാം എന്ന് പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നു.ഇതിന്‍റെ നിര്‍മ്മാണ രഹസ്യം ഗവേഷകര്‍ കണ്ടു പിടിച്ചു പക്ഷെ ഇത് നിര്‍മ്മിച്ചത് എന്തിന് എന്ന് ഉള്ള ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.